കൊല്ലം വിളക്കുടി പഞ്ചായത്തില്‍ യുഡിഎഫ് അംഗങ്ങളുടെ ആക്രമണത്തില്‍ വനിത അംഗം ഉള്‍പ്പടെ രണ്ട് എല്‍ഡിഎഫ് അംഗങ്ങള്‍ക്ക് പരിക്ക്. കഴിഞ്ഞ ആഴ്ച യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായതാണ് യുഡിഎഫ് പ്രകോപനത്തിന് കാരണം. കൊല്ലം വിളക്കുടി പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടതിന് ശേഷം ചേര്‍ന്ന ആദ്യ പഞ്ചായത്ത് യോഗം 8 യുഡിഎഫ് അംഗങ്ങള്‍ അലങ്കോലമാക്കി. ഇതിനെത്തുടര്‍ന്ന് പ്രസിഡന്റ് ശ്രീകല യുഡിഎഫ് അംഗങ്ങളെ സസ്പന്‍ഡ് ചെയ്തു.
ALSO READ:കെഎസ് ഷാൻ വധക്കേസ്; പ്രതികളുടെ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
യുഡിഎഫ് അംഗങ്ങളായ ഷാഹുല്‍ ഹമീദ്, ആര്‍ അജയകുമാര്‍, ഷിബുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇടത് അംഗം സുനി സുരേഷിനേയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി അഡ്വക്കേറ്റ് ഷംനാദിനേയും ആക്രമിച്ചു. കസേര അടിച്ച് തകര്‍ക്കുകയും ഫയല്‍ നശിപ്പിക്കുകയും ചെയ്തു. മദ്യലഹരിയിലാണ് ചില യുഡിഎഫ് അംഗങ്ങള്‍ ആക്രമിച്ചതെന്ന് അഡ്വ ഷംനാദ് ആരോപിച്ചു.
ALSO READ:‘തമിഴക വെട്രി കഴകം’; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ വിജയ്
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ശ്രീകല എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായതാണ് യുഡിഎഫ് പ്രകോപനത്തിന് കാരണം. കറുത്ത ബാഡ്ജ് ധരിച്ചെത്തിയ യുഡിഎഫ് അംഗങ്ങള്‍ ആക്രമണം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതായി കാട്ടി ഭരണപക്ഷം പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here