പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് രാജി വെച്ചു

പാലക്കാട് ഒറ്റപ്പാലത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജി വെച്ചു. കോൺഗ്രസ് ലക്കടിപ്പേരൂർ മണ്ഡലം പ്രസിഡന്റ് സക്കീർ ഹുസൈനാണ് രാജി വെച്ചത്. കോൺഗ്രസിലെ ഗ്രൂപ്പിസത്തിൽ പ്രതിഷേധിച്ചാണ് രാജി. കാൽ നൂറ്റാണ്ടുകാലത്തെ സംഘടനാ പ്രവർത്തനത്തിന് ശേഷമാണു സക്കീറിന്റെ രാജി.

Also Read: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിഷയം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി കൂടിയാണ് സക്കീർ. മാനാഭിമാനത്തോടെ കോൺഗ്രസിൽ പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് തന്റെ രാജിയെന്ന് സക്കീർ പറഞ്ഞു. ജില്ലയിൽ വരും ദിവസങ്ങളിൽ കൂടുതൽ രാജി ഉണ്ടാവും. രാജി കത്ത് ഡിസിസി പ്രസിഡന്റിന് കൈമാറി. സക്കീറിന്റെ രാജി പാലക്കാട് കോൺഗ്രസിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.

Also Read: ദേശീയപാത അതോറിറ്റി നിര്‍മിച്ച പാലങ്ങളെ താങ്ങുന്നത് വെറും കമ്പികള്‍; കോതാട് മൂലംപിള്ളി, മൂലംപിള്ളി മുളവുകാട് പാലങ്ങളിലേത് ‘അപകട’ യാത്ര;

അതേസമയം, ജില്ലാ കോൺഗ്രസ് കമ്മിറ്റി പാർട്ടിയിൽ നിന്നും പുറത്താക്കിയ യൂത്ത് കോൺഗ്രസ് തൃക്കാക്കര മണ്ഡലം പ്രസിഡൻ്റ് പി.എൻ നവാസിനൊപ്പം പ്രകടനം നയിച്ച് ഉമ തോമസ് എം.എൽ.എ. കോൺഗ്രസ് ജില്ലാ പ്രസിഡൻറ് മുഹമ്മദ് ഷിയാസും എം എൽ എ യും തമ്മിൽ അടുത്തയിടെ ഉണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയാണ് പ്രകടനം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കുട്ടത്തിലിൻ്റെ അറസ്റ്റിനെതിരെയാണ് പ്രകടനമെന്നാണ് നേതാക്കളുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News