മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല. വന്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്. നേരത്തെയുണ്ടായ ആക്രമണങ്ങള്‍ക്ക് തിരിച്ചടിക്കാന്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ തയാറെടുക്കുന്നതായാണ് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയത്. സംസ്ഥാനത്തെ മന്ത്രിമാരെ ലക്ഷ്യമിട്ട് അക്രമങ്ങള്‍ വര്‍ധിക്കുകയാണ.
Also Read: ഹിന്ദുരാഷ്ട്രത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ് വനിതാ നേതാവ്; തടിയൂരാൻ ന്യായികരണവുമായി പാർട്ടി
സംഘര്‍ഷം തുടര്‍ന്നാല്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുമെന്ന് സഖ്യകക്ഷിയായ എന്‍പിപി മുന്നറിയിപ്പ് നല്‍കി. കരസേനയും അസം റൈഫിള്‍സും രാത്രിയിലും ഫ്‌ലാഗ് മാര്‍ച്ച് നടത്തി. വംശീയ കലാപത്തില്‍ പ്രധാനമന്ത്രി ഉടന്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here