കെപിസിസി അധ്യക്ഷപദവിയിൽ ആശയക്കുഴപ്പം; തത്ക്കാലം ഹസൻ തുടരട്ടെയെന്ന് നേതാക്കൾ

കെപിസിസി അധ്യക്ഷ പദവി കെ.സുധാകരന് തിരികെ നല്‍കുന്നതില്‍ ആശയക്കുഴപ്പം. തല്‍ക്കാലം ഹസന്‍ തുടരട്ടെയെന്ന് മുതിര്‍ന്ന നേതാക്കള്‍. അതേസമയം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് എം.എം.ഹസന്‍ പറഞ്ഞു. കണ്ണൂരില്‍ വീണ്ടും മത്സരിക്കാന്‍ ഇറങ്ങിയതോടെയാണ് കെ.സുധാരന്‍ കെപിസിസി അധ്യക്ഷ പദവി തല്‍ക്കാലം എം.എം.ഹസന് കൈമാറിയത്. പക്ഷെ താല്‍ക്കാലിക ചുമതല തിരികെ നല്‍കുന്നതില്‍ നേതൃത്വത്തില്‍ ആശയക്കുഴപ്പമുണ്ട്. എം.എം.ഹസന്‍ തന്നെ പദവിയില്‍ തല്‍ക്കാലും തുടരട്ടെയെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന എം.എം.ഹസന്റെ പ്രതികരണത്തില്‍ ഇതിന്റെ സൂചയുണ്ട്.

Also Read: പ്രജ്വൽ രേവണ്ണയ്‌ക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി: സസ്‌പെൻഡ് ചെയ്യാനൊരുങ്ങി ജനതാദൾ

പക്ഷെ കെ.സുധാകരന്‍ വിഭാഗം േനതാക്കള്‍ ഉടന്‍ ചുമതല കൈമാറണമെന്ന നിലപാടിലാണ്. മനസില്ലാ മനസോടെയാണ് സുധാകരന്‍ വീണ്ടും മത്സരിക്കാന്‍ ഇറങ്ങിയത്. കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കാനുള്ള നീക്കമായി സുധാകരന്‍ ഇതിനെ കണ്ടിരുന്നു. അതിനാല്‍ അടുത്തമാസം 4ന് തന്നെ ആക്ടിംഗ് പ്രസിഡന്റ് പദവി ഹസന്‍ ഒഴിയണമെന്നാന് സുധാകരന്റെ നിലപാട്. പൊട്ടിത്തെറി ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടുമെന്നാണ് സൂചന.

Also Read: തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തീർന്നില്ല; ശൈലജ ടീച്ചർക്കെതിരെ വർഗീയവിദ്വേഷ പ്രചരണവും ലൈംഗികാധിക്ഷേപങ്ങളും തുടർന്ന് യുഡിഎഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News