ചേർത്തലയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; കുഞ്ഞിന്റെ പിതൃത്വത്തിന്റെ കാര്യത്തിൽ സംശയം

ചേർത്തലയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ പിതൃത്വവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം. റിമാൻഡിൽ ആയിരുന്നു ഇതുവരെയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ്. മറ്റൊരു യുവാവുമായി പെൺകുട്ടിക്ക് ബന്ധമുണ്ടായിരുന്ന കഥ പുറത്തു വരുന്നത്. ഇയാളെ കഴിഞ്ഞദിവസം ചേർത്തല പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

Also Read: തിരുവനന്തപുരത്ത് വെള്ളമെത്തി; നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും രാവിലെയോടെ ജലവിതരണം പൂർണമായി പുനഃസ്ഥാപിക്കുമെന്ന് അധികൃതർ

ചേർത്തല കടപ്പുറത്ത് പോയി വൈകുന്നേരം വരെ സമയം ചെലവഴിച്ചതായി കണ്ടെത്തി. അതിനുശേഷം ആണ് രതീഷിനെ വിളിച്ചു വരുത്തി കുഞ്ഞിനെ കൈമാറിയത്. രതീഷിന്റെ പക്കൽ നിന്നും 2 ലക്ഷത്തോളം രൂപ ഈ സ്ത്രീ കൈപ്പറ്റിയതായും രതീഷ് പോലീസിനു നൽകി. യുവതിയ്ക്ക് മറ്റൊരു ആണ് സുഹൃത്തുമായി ബന്ധമുണ്ടായിരുന്നു. ഇയാളാണ് യുവതിയ്ക്കൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നത്. ആൺ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു. ഇയാളുടെ കുട്ടിയെന്ന് ആശ പറഞ്ഞതായി യുവാവിന്റെ മൊഴിയിൽ പറയുന്നു.

Also Read: തിരുവനന്തപുരത്ത് വെള്ളമെത്തി; നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും രാവിലെയോടെ ജലവിതരണം പൂർണമായി പുനഃസ്ഥാപിക്കുമെന്ന് അധികൃതർ

പ്രസവത്തിന് ആശുപത്രി വിട്ട ഇരുവരും ചേർത്തല ബീച്ചിൽ സമയം ചെലവഴിച്ചു. കുഞ്ഞിനെ ഒരാൾക്ക് വളർത്താൻ നൽകാമെന്ന് പറഞ്ഞാണ് ആശ വീട്ടിലേക്ക് പോയത്. കുഞ്ഞിനെ വളർത്താൻ ആൺ സുഹൃത്ത് തയാറായിരുന്നു. വീട്ടിലേക്ക് എന്ന് പറഞ്ഞു പോയ ആശ രതീഷിനെ വിളിച്ചു വരുത്തി കുഞ്ഞിനെ കൈമാറി. കുട്ടിയെ പിതാവ് ആരാണെന്നതിനെ സംബന്ധിച്ച് ആശാ വ്യക്തത നൽകാത്ത സാഹചര്യത്തിൽ കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് പുറത്തുവന്നാൽ മാത്രമേ കുട്ടിയുടെ പിതാവ് ആരാണെന്ന് വ്യക്തമാക്കുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News