പൊലീസിനും നാട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍, കുഞ്ഞ് സുരക്ഷിത: ഗണേഷ്‌കുമാര്‍ എംഎല്‍എ

അബീഗേല്‍ സാറ സുരക്ഷിതയാണെന്നും കുഞ്ഞിന്റെ അച്ഛന്‍ ഒപ്പമുണ്ടെന്നും പത്തനാപുരം എം.എല്‍.എ കെ.ബി.ഗണേഷ്‌കുമാര്‍. അമ്മ ഒപ്പമില്ലാത്തതിനാല്‍ ഇന്നലെ രാത്രി കുട്ടി ഉറങ്ങിയിട്ടില്ലെന്നും അതിന്റേതായ ക്ഷീണം കുട്ടിക്കുണ്ടെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

ജനങ്ങളും പൊലീസും ഒറ്റക്കെട്ടായി നടത്തിയ പ്രവര്‍ത്തനത്തിന്റെ പുറത്താണ് കുട്ടിയെ സുരക്ഷിതമായി കണ്ടെത്താന്‍ സാധിച്ചതെന്നും കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഇന്നലെ എഡിജിപി ഉള്‍പ്പടെ കൊല്ലം ജില്ലയിലെ ഒരു പൊലീസുകാരനും ഉറങ്ങിയിട്ടില്ലെന്നും 20 മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ് കുറ്റവാളിയില്‍ സമ്മര്‍ദമുണ്ടാക്കി കുഞ്ഞിനെ മോചിപ്പിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

20മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചതില്‍ സന്തോഷമെന്ന് അബീഗേലിന്റെ കുടുംബം പ്രതികരിച്ചു. ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ അബീഗേലിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News