ഓസ്‌ട്രേലിയന്‍ ടീമിന് അഭിനന്ദനങ്ങള്‍; ഇന്ത്യ ഗംഭീര പ്രകടനം കാഴ്ചവച്ചു; മുഖ്യമന്ത്രി

ആറാം ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ടീമിന് അഭിനന്ദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൂര്‍ണ്ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ച വച്ച ഇന്ത്യന്‍ ടീമിന് കീരീടം നേടാനായില്ലെങ്കിലും രാജ്യത്തിന് ആവേശം പകരാന്‍ അവര്‍ക്ക് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഇന്ത്യക്ക് വേണ്ടി ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഒരുപോലെ തിളങ്ങിയ ലോകകപ്പായിരുന്നു ഇത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് കീഴില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച ടീമില്‍ വിരാട് കോഹ്ലിയുടെയും മുഹമ്മദ് ഷമിയുടെയും നേട്ടങ്ങള്‍ എടുത്തു പറയേണ്ടതാണ്. കിരീടം നേടാന്‍ വലിയ സാദ്ധ്യതകള്‍ കല്‍പിച്ചിരുന്ന ഇന്ത്യന്‍ ടീമിന്‍റെ പരാജയം അപ്രതീക്ഷിതമാണ്. കൂടുതല്‍ നേട്ടങ്ങളും വിജയവും കൈവരിക്കാനുള്ള കരുത്തോടെ ഇന്ത്യന്‍ ടീം തിരിച്ചുവരട്ടെ എന്നാശംസിക്കുന്നു.

Also Read: കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയ കേസ്; കോണ്‍ഗ്രസ് നേതാക്കളായ ദമ്പതികള്‍ ഒളിവില്‍

തുടര്‍ച്ചയായ പത്തു വിജയങ്ങള്‍. അതും പത്തരമാറ്റുളള വിജയങ്ങള്‍. എന്നിട്ടും ഫൈനലില്‍ തോല്‍വി. കുന്നോളം ഉയര്‍ത്തിക്കൊണ്ടു വന്നിട്ട് നേരെ കുഴിയിലേക്ക്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ഇന്ത്യ കിരീടം ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചവരേറെ. എന്നാല്‍ കിരീടം ഓസ്‌ട്രേലിയയുടെ കയ്യില്‍ ഭദ്രമായി ഏല്‍പ്പിച്ച് ഇന്ത്യ മടങ്ങി. 2003 ലെ കണക്കു തീര്‍ക്കാന്‍ ഇറങ്ങിയ ഇന്ത്യക്ക് അതിന് കഴിഞ്ഞില്ല. ആ കണക്ക് ഇനി കാലങ്ങള്‍ക്കപ്പുറത്തേക്ക് ബാക്കി വയയ്ക്കാം. ട്രവിസ് ഹെഡ് ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ മുന്നോട്ടുളള യാത്രയില്‍ വില്ലനായി മാറി. 240 റണ്‍സ് എന്ന താരതമ്മ്യേന ചെറിയ സ്‌കോര്‍ കുറിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ 50 ശതമാനം അസ്തമിച്ചിരുന്നു. എന്നാല്‍ അപ്പോഴും ബാക്കി നിന്നത് ഉജ്വല ഫോമില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ബൗളര്‍മാരിലുളള പ്രതീക്ഷയായിരുന്നു.

Also Read: ഇന്ത്യ ജയിച്ചാൽ നഗ്നയായി ബീച്ചിലൂടെ ഓടും; രേഖ ഭോജിനെ ട്രോളി സോഷ്യൽ മീഡിയ

ഷമിയും സിറാജും ബുമ്രയും കുല്‍ദീപുമെല്ലാം ജ്വലിച്ചു നില്‍ക്കുമ്പോള്‍ നമ്മളെങ്ങനെ തോല്‍ക്കാനെന്ന് നമ്മള്‍ സ്വയം വിശ്വസിപ്പിച്ചു. അഥവാ സ്വയം ആശ്വസിപ്പിച്ചു. ആ വിശ്വാസത്തെ ബലപ്പെടുത്തുന്നതായിരുന്നു തുടക്കത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം.47 റണ്‍സെടുക്കുന്നതിനിടെ ഓസ്‌ട്രേലിയയുടെ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആ പ്രതീക്ഷകള്‍ കടലോളം കരകവിഞ്ഞു. എന്നാല്‍ സ്വപ്നങ്ങളെയെല്ലാം പാതിവഴിയില്‍ ഇറക്കി വച്ച് രോഹിത്തും കൂട്ടരും കളിമറന്നപ്പോള്‍ ആ കാത്തിരിപ്പും വെറുതെയായി. പേരുകേട്ട ഇന്ത്യന്‍ പേസ് നിരയും സ്പിന്നര്‍മാരുമെല്ലാം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ട്രെവിസ് ഹെഡ് എന്ന ഒറ്റയാന്‍ മഹാമേരു പോലെ നിറഞ്ഞു നിന്നപ്പോള്‍ ഇന്ത്യയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം പൊലിഞ്ഞു പോയി. മൂന്നു വിക്കറ്റിന് 47 റണ്‍സ് എന്ന അവസ്ഥയില്‍ നിന്ന് ട്രെവിസ് ഹെഡും ലബൂഷെയ്‌നും ഓസീസിനെ 239 റണ്‍സ് വരെയെത്തിച്ചു. നാലാമത്തെ വിക്കറ്റ് വീണപ്പോഴേക്കും വൈകിപ്പോയിരുന്നു. ഓസീസിന് അപ്പോള്‍ കപ്പിലേക്ക് ഒരു കൈവിരല്‍ ദൂരം മാത്രമേ ഉണ്ടായിരുന്നുളളൂ. ഇന്ത്യക്കാകട്ടെ ഒരു കടല്‍ ദൂരവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News