പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ ബിനാമി നിക്ഷേപം; വ്യാജ വാർത്തയുടെ സത്യം പുറത്തുകൊണ്ടുവന്ന കൈരളി ന്യൂസിന് സോഷ്യൽ മീഡിയയിലടക്കം അഭിനന്ദനം

പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ ബിനാമി നിക്ഷേപമുണ്ടെന്ന ഇഡിയുടെ വാദം കെട്ടിച്ചമച്ചതെന്ന് വാർത്ത പുറത്തുകൊണ്ടു വന്ന കൈരളി ന്യൂസിന് സമൂഹമാധ്യമങ്ങളിലടക്കം അഭിനന്ദനം. കോടതിയെ തെറ്റിധരിപ്പിക്കാന്‍ ഇഡി നല്‍കിയത് മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ട് വിവരങ്ങള്‍ ആണെന്ന രേഖകള്‍ അടക്കമാണ് കൈരളി ന്യൂസ് പുറത്തുകൊണ്ടു വന്നത്.

ALSO READ:വയനാട് ലോഡ്ജ് ജീവനക്കാരന്‌ ക്രൂരമർദ്ദനം

ഒരാളെ വേട്ടയാടാന്‍ തീരുമാനിച്ചാല്‍ ഇ ഡി ഏതറ്റം വരെയും പോകും എന്നതിന് തെളിവാണ് പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടിന്റെ പേരില്‍ പി ആര്‍ അരവിന്ദാക്ഷനെ കുടുക്കിയത്.അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിക്ക് 63 ലക്ഷം രൂപ ബിനാമി നിക്ഷേപം ഉണ്ടെന്ന് ഇഡി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാധ്യമങ്ങൾ വാർത്തകൾ നൽകിയിരുന്നു. ഈ വാർത്തകളെ പൊളിച്ചടുക്കുകയായിരുന്നു കൈരളി ന്യൂസ് ചെയ്തത്. അഡ്വക്കേറ്റ് കെ എസ് അരുൺകുമാർ അടക്കം കൈരളിയെ അഭിനന്ദിച്ച് ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചിരുന്നു.പി ആർ അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് ഇ ഡി യുടെ കള്ളക്കഥ പൊളിച്ചടുക്കിയ കൈരളി ചാനലിന് ബിഗ് സലുട്ട് എന്നാണ് അരുൺകുമാർ പങ്കുവെച്ചത്. രാഷ്ട്രീയ വിരോധത്തിന്റെ അടിസ്ഥാനത്തിൽ വ്യാജ തെളിവ് സൃഷ്ടിച്ചെടുത്ത് നിരപരാധികളെ കള്ളകേസിൽ കുടുക്കുന്ന അന്വേഷണ ഏജൻസിയുടെ പേരെന്ത്? എന്നതടക്കം കൈരളി പുറത്തു കൊണ്ടുവന്ന രേഖകളുടെ ചിത്രങ്ങളും അരുൺകുമാർ പങ്കുവെച്ചു.

വാർത്തയുടെ യാഥാർഥ്യം പുറത്തുകൊണ്ടുവന്നതിന് കൈരളിക്ക് സോഷ്യൽ മീഡിയയിലും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.മലയാളത്തിൽ മറ്റ് ചാനലുകൾ ഒക്കെ ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുകയാണ്. ഈ അവസരത്തിൽ സംഘപരിവാർ അജണ്ട പുറത്തുകൊണ്ടുവരുന്നതിനു മുന്നിൽ നിക്കുന്ന കൈരളിക്ക് പ്രാധാന്യം കൊടുക്കണം എന്നാണ് അഭിപ്രായങ്ങൾ ഉയരുന്നത്.

ALSO READ:കരുവന്നൂരിനെ സഹായിക്കാന്‍ വേണ്ടി കേരള ബാങ്കിനെ ആരും സമീപിച്ചിട്ടില്ല, ആവശ്യപ്പെട്ടാല്‍ സഹായിക്കും; ഗോപി കോട്ടമുറിക്കല്‍

അതേസമയം അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലൂടെ 63,56,460 രൂപയുടെ ബിനാമി ഇടപാടുകള്‍ നടന്നു എന്നാണ് ഇ ഡി നല്‍കിയ ജുഡീഷ്യല്‍ കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇ ഡി ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ചു എന്ന് പി ആര്‍ അരവിന്ദാക്ഷന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഇഡി സംഘം വീട്ടിലെത്തി അദ്ദേഹത്തെ തിടുക്കത്തില്‍ അറസ്റ്റു ചെയ്തത്. ഇത് ന്യായീകരിക്കാനാണ് വ്യാജരേഖകള്‍ ഉപയോഗിച്ചത്. ഇത് വ്യക്തമാക്കുന്ന രേഖകളാണ് കൈരളി ന്യൂസ് പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News