‘പടകാളി ചണ്ഡി ചങ്കരി’ വീണ്ടും വൈറല്‍, പാലക്കാടന്‍ പയ്യന് എ ആര്‍ റഹ്‌മാന്റെ വക അഭിനന്ദനം

യോദ്ധ ചിത്രം കാണാത്തവര്‍ ചുരുക്കമാണ്. ‘പടകാളി ചണ്ഡി ചങ്കരി’ എന്ന് തുടങ്ങുന്ന ഗാനം ആ ചിത്രത്തിലെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നാണ്. ഇപ്പോള്‍ ഈ ഗാനം പാലക്കാട് സ്വദേശി ശരണ്‍ തന്റെ ഹാര്‍മോണിയത്തിലൂടെ വായിച്ചു ശ്രദ്ധ നേടിയിരിക്കുന്നു. സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച വീഡിയോ നിരവധി ആളുകളാണ് ഷെയര്‍ ചെയ്തത്.ഷെയര്‍ ചെയ്ത വീഡിയോ എ.ആര്‍.റഹ്‌മാന്റെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം ഈ വിഡിയോയ്ക് അഭിനന്ദിച്ചു പോസ്റ്റിടുകയും ചെയ്തു. കുറച്ചുസമയം കൊണ്ട് വൈറല്‍ ആയ ഈ വീഡിയോ ചെര്‍പ്പുളശ്ശേരിയിലെ വരമ്പ് കൂട്ടായ്മ സംഘടിപ്പിച്ച സായാഹ്ന സംഗീതപരിപാടിയുടേതായിരുന്നു. ശരണ്‍ തന്റെ മന്ത്രി കൈയുടെ സംഗീതവിരുന്നു കാണികള്‍ക്കു നല്‍കി കൈയടി നേടുകയായിരുന്നു. ഗായകനും സംഗീതസംവിധായകനുമായ പിതാവ് സുധീഷ് ശേഖറും ഒപ്പം ഉണ്ടായിരുന്നു.

Also Read: സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇനി ഇന്റര്‍ മിയാമിയ്ക്ക് സ്വന്തം

ശരണ്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. അച്ഛന്‍ സുധീഷിന്റെ പാത തന്നെ ശരണ്‍ പിന്തുടരുകയായിരുന്നു. കുട്ടിക്കാലത്തു തന്നെ ശരണ്‍ സംഗീതത്തിലേക്കെത്തിയിരുന്നു. ഇലക്ട്രോണിക് കീബോര്‍ഡിലും ഹാര്‍മോണിയത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്. താളത്തിന്റെ മാസ്മരികത തീര്‍ത്ത ശരണിന്റെ ഹാര്‍മോണിയം വായന സമൂഹമാധ്യമങ്ങള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് ഏറ്റെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News