ഉദ്ഘാടനം അറിയിച്ചില്ല, അടൂർ പ്രകാശ് എംപിയെ അപമാനിച്ചുവിട്ട് കോൺഗ്രസ് വാർഡ് മെമ്പർ

തിരുവനന്തപുരം വിളവൂർക്കലിൽ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ അടൂർ പ്രകാശ് എംപിയെ കോൺഗ്രസ് വാർഡ് മെമ്പർ തടഞ്ഞു. സ്ഥലത്തെ വാർഡ് മെമ്പറായ തന്നെ പരിപാടിയിൽ ഒഴിവാക്കിയെന്ന് ആരോപിച്ചാണ് അടൂർ പ്രകാശുമായി വാക്കേറ്റമുണ്ടായത്.

തിരുവനന്തപുരം വിളവൂർക്കൽ പഞ്ചായത്തിലെ പുതുവീട്ടുമേലെ വാർഡിൽ വാളിയോട്ടുകോണം സെമിത്തേരി ജംഗ്ഷനിലാണ് എംപി ഫണ്ടിൽ നിന്നും തുക മുടക്കി അടൂർ പ്രകാശ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഞായറാഴ്ച രാത്രിയോടെ ലൈറ്റ് ഉദ്ഘാടനം ചെയ്യാൻ എംപിയും കോൺഗ്രസ് പ്രവർത്തകരും എത്തി. എന്നാൽ കോൺഗ്രസ്സ് പ്രവർത്തകനും സ്ഥലത്തെ വാർഡ് മെമ്പറുമായ ജോണിയെത്തിയത് പരിപാടി മുടക്കാൻ. ഉദ്ഘാടന കാര്യം തന്നെ അറിയിച്ചില്ല എന്നാണ് ആരോപണം. പിന്നാലെ അടൂർ പ്രകാശുമായി ജോണി വാക്കേറ്റത്തിൽ ഏർപ്പെട്ടു.

വാക്കേറ്റത്തിനിടയിലും ലൈറ്റ് ഉദ്ഘാടനം ചെയ്ത് അടൂർ പ്രകാശ് മടങ്ങിയതിന് പിന്നാലെ ജോണിയുടെ നാടകീയ രംഗം അരങ്ങേറി. എംപി ഉദ്ഘാടനം ചെയ്ത ലൈറ്റ്, മെമ്പർ വീണ്ടും ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് നേതാവും എംപിയുമായ അടൂർ പ്രകാശിനെ, വാർഡ് മെമ്പറായ കോൺഗ്രസ്സ് പ്രവർത്തകൻതന്നെ പരസ്യമായി അപമാനിച്ചതിൽ അമർഷത്തിലും നാണക്കേടിലുമാണ് പ്രാദേശിക നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News