കെപിസിസിയുടെ വിലക്കിന് ‘പുല്ലുവില’; കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഇന്ന്

മലപ്പുറത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പ് നടത്താന്‍ തീരുമാനിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഇന്ന്. കെപിസിസിയുടെ വിലക്ക് മുഖവിലക്കെടുക്കാതെയാണ് പരിപാടി. പലസ്തീന്‍ ഐക്യദാര്‍ഢ്യം ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. മറ്റൊരു പരിപാടി നടത്തേണ്ടതില്ലെന്നാണ് കെപിസിസിയുടെ നിര്‍ദേശം.

Also Read : സിപിഐ എം നടത്തുന്ന പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കും: സമസ്‌ത

എന്നാല്‍ ആര്യാടന്‍ ഫൗണ്ടേഷിന്റെ പേരില്‍ സമാന്തര പരിപാടി സംഘടിപ്പിക്കാനാണ് എ ഗ്രൂപ്പ് തീരുമാനിച്ചിരുന്നത്. പരിപാടിയെ വിഭാഗീയ പ്രവര്‍ത്തനമായി കാണുമെന്ന് ആര്യാടന്‍ ഷൗക്കത്തിന് കെപിസിസി അയച്ച കത്തില്‍ പറയുന്നു. അച്ചടക്ക നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷമാണ് മലപ്പുറത്ത് വിഭാഗീയത ശക്തമായത്. എ ഗ്രൂപ്പ് നേതാക്കളെ വെട്ടിനിരത്തിയെന്നാണ് ഉയരുന്ന ആക്ഷേപം. പലയിടത്തും രോഷം തെരുവിലെത്തിയിരുന്നു. മണ്ഡലം പ്രസിഡന്റ് തെരഞ്ഞടുപ്പിനുണ്ടാക്കിയ സമവായ കമ്മിറ്റിയില്‍ ആര്യാടന്‍ ഷൗക്കത്ത് രാജി വെയ്ക്കുകയും ചെയ്തിരുന്നു.

Also Read : ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സംഘർഷം; നാദാപുരത്ത് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു

തുടര്‍ന്നാണ് ആര്യാടന്‍ ഫൗണ്ടേഷന്റെ മേല്‍വിലാസത്തില്‍ എ ഗ്രൂപ്പ് സമാന്തരമായി മുന്നോട്ടു പോവുന്നത്. കെപിസിസിയുടെ കത്ത് കിട്ടിയില്ലെന്നും പരിപാടിയില്‍ മാറ്റമുണ്ടാവില്ലെന്നും എ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News