മഹാരാഷ്ട്രയിലെ പരാജയം അവിശ്വസനീയം, തോൽവിയുടെ കാരണം വ്യക്തമായി പരിശോധിക്കും; കെ സി വേണുഗോപാൽ

KC Venugopal

മഹാരാഷ്ട്രയിലെ വമ്പിച്ച പരാജയം അംഗീകരിച്ച് കോൺഗ്രസ്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരാജയം അവിശ്വസനീയമാണെന്നും ഇത്ര വലിയ തോൽവിയുടെ കാരണം വ്യക്തമായി പരിശോധിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.

ALSO READ: “യുഡിഎഫിൽ ഇനി ഇരട്ട അംഗത്വം വേണ്ടിവരും; ശാഖയ്ക്ക് ഇടം കൊടുത്ത ആളും തിരികൊളുത്തിയ ആളും കാവൽ നിന്നയാളും യുഡിഎഫിൽ ഉണ്ട്…”: മന്ത്രി പി രാജീവ്

മഹാരാഷ്ട്രയിൽ ബിജെപി വലിയതോതിൽ പണം ചെലവഴിച്ചുള്ള പ്രചാരണമായിരുന്നു നടത്തിയിരുന്നതെന്നും അവർ പോലും പ്രതീക്ഷിക്കാത്ത വിജയമായിരുന്നു മഹാരാഷ്ട്രയിൽ ബിജെപിയ്ക്ക് ഉണ്ടായതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

ALSO READ: പാലക്കാടിന്റെ വികസനം സർക്കാരിന്റെ മുഖ്യ അജണ്ടയായി തുടരും, അതിനായി പ്രവർത്തിക്കാൻ ജനങ്ങളുടെ ഇടയിൽ തന്നെ ഞാനുണ്ടാകും:പി സരിൻ

കോൺഗ്രസിലെ പ്രധാന നേതാക്കളെല്ലാം മഹാരാഷ്ട്രയിൽ തോൽവിയുടെ വക്കിലാണ്. ഇത്ര വലിയ പരാജയം മഹാരാഷ്ട്രയിൽ സംഭവിക്കുമെന്ന് കോൺഗ്രസ് കണക്കിലെടുത്തിരുന്നില്ല, എന്താണ് ഇത്ര വലിയ പരാജയം സംഭവിക്കാനിടയാക്കിയതെന്ന് കോൺഗ്രസ് ഗൌരവമായി തന്നെ പരിശോധിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News