പാലക്കാട് സ്പിരിറ്റുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍

പാലക്കാട് സ്പിരിറ്റുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍. കോണ്‍ഗ്രസ് നേതാവ് എ മുരളിയാണ് പിടിയിലായത്. 1,326 ലിറ്റര്‍ സ്പിരിറ്റാണ് പിടിച്ചത്. അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കള്ളപ്പണത്തിന് പിന്നാലെ മദ്യവും വിതരണം ചെയ്യുന്നു.തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമം. കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘മുനമ്പത്ത് കുടിയൊഴിപ്പിക്കല്‍ ഒരിക്കലും ഉണ്ടാകില്ല, ചിലര്‍ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നു’: മന്ത്രി വി അബ്ദുറഹ്മാന്‍

കള്ളപ്പണം , കള്ള മദ്യം, കള്ളക്കാര്‍ഡും യുഡിഎഫ് ഇറക്കും. വ്യാജ ഐഡന്റിറ്റി കാര്‍ഡ് പ്രതികളാണ് രാഹുലിനൊപ്പമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവും പണവും മോഷ്ടിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍

പ്രതി മുരളി കോണ്‍ഗ്രസ് പ്രവര്‍ത്തകനും നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു ആരോപിച്ചു. പണത്തിനു പിന്നാലെ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് സ്പിരിറ്റ് ഒഴുകുകയാണെന്നും സുരേഷ് ബാബു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News