വ്യാജപ്രചാരണങ്ങള്‍ യുഡിഎഫിന് തിരച്ചടിയാകുന്നു. മാത്യു കുഴല്‍നാടനെ കയറൂരി വിടരുതെന്നാണ് മുതിര്‍ന്ന നേതാക്കള്ളുടെ ആവശ്യം. വസ്തുതാ വിരുദ്ധ ആരോപണങ്ങള്‍ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുമെന്നും ജനകീയ സമരങ്ങളിലാണ് ശ്രദ്ധയൂന്നേണ്ടതെന്നും പ്രമുഖഘടകകക്ഷികളും നിര്‍ദേശം നല്‍കി. അതേസമയം മാത്യു കുഴല്‍നാടനെ പരസ്യമായി തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നുമില്ല.
Also Read : ‘മാത്യു കുഴൽനാടൻ കിടന്നിടത്ത് ഉരുളുന്നു; രാഷ്ട്രീയമാന്യത ഉണ്ടെങ്കിൽ സമൂഹത്തോട് മാപ്പ് പറയണം’; വി.കെ.സനോജ്
വ്യാജ ആരോപണങ്ങള്‍ ഒരോന്നായി പൊളിഞ്ഞു. മാധ്യമവാര്‍ത്തകളുടെ പിന്നാലെ പോയതും തിരിച്ചടിയായി. അവസാനം മാത്യുകുഴല്‍ നാടനും യുഡിഎഫിനെ കുഴിയില്‍ ചാടിച്ചുവെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. അനധികൃത സ്വത്തുസമ്പാദന കേസിലും , ഭൂമിക്കയേറ്റത്തിലും വ്യാജരേഖചമച്ചതിലും പ്രതിയാണ് മാത്യു കുഴല്‍നാടന്‍. അങ്ങനെ ഒരാള്‍ എതിര്‍ ആരോപണം ഉന്നയിക്കുമ്പോള്‍ അത് ഏറ്റുപിടിച്ച് പിന്നാലെ പോകുന്നതിലെ അനൗചിത്വവും ചിലര്‍ ചൂണ്ടിക്കാട്ടി. കുഴല്‍നാടന്റെ പിആര്‍ പരിപാടിയില്‍ വിഡി സതീശനും പെട്ടുവെന്ന വിമര്‍ശനവും കോണ്‍ഗ്രസിനുള്ളില്‍ ശക്തമാണ്.
അടുത്ത പ്രതിപക്ഷനേതാവ് പദവി ലക്ഷ്യം വച്ചാണ് കുഴല്‍നാടന്റെ നീക്കമെന്ന ആരോപണം ഇതിനകം എതിരാളികള്‍ ഉന്നയിച്ചുകഴിഞ്ഞു. കുഞ്ഞാലിക്കുട്ടിയും, പി ജെ ജോസഫും, ഷിബു ബേബി ജോണും കോണ്‍ഗ്രസ് നീക്കങ്ങളില്‍ അതൃപ്തരാണ്. വിവാദങ്ങള്‍ക്ക് പുറകെ പോകരുതെന്നും ജനകീയ സമരങ്ങളില്‍ ശ്രദ്ധിക്കണമെന്നുമാണ് ഈ നേതാക്കളുടെ അഭിപ്രായം.
Also Read : മാത്യു കുഴൽനാടന്റെ വാദങ്ങൾ പച്ചക്കള്ളം; പരാതിയുടെ പകർപ്പ് കൈരളി ന്യൂസിന്
പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന പിആര്‍ വിദഗ്‌ധന്‍ സുനില്‍ കനുഗോലുവിന്റെ റിപ്പോര്‍ട്ടും യുഡിഎഫ് നേതാക്കള്‍ ആശങ്കയോടെയാണ് കാണുന്നത്. അതേസമയം മുതിര്‍ന്ന നേതാക്കളില്‍ നിന്നുപോലും എതിര്‍പ്പ്് ഉയരുമ്പോഴും മാത്യു കുഴല്‍നാടനെ പരസ്യമായി തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here