‘എംപിമാര്‍ മിണ്ടരുത്’; പ്രതികരിക്കുന്നവരെ ഒതുക്കാന്‍ കെപിസിസി

പരസ്യ പ്രതികരണത്തിൽ പാർട്ടി എം പിമാർക്കെതിരെ കെപിസിസിയിൽ പടയൊരുക്കം .കെ മുരളീധരനും ശശി തരൂരും എം കെ രാഘവനും നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നൂവെന്ന വിമർശനമാണ് കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി യോഗത്തിൽ ഉയർന്നത്.

ഈ മൂന്ന് നേതാക്കളെയും കയറൂരി വിടരുതെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. അതേസമയം  പങ്കെടുക്കാത്ത യോഗത്തിൽ തങ്ങളെക്കുറിച്ച് ഉണ്ടായ വിമർശനം ആസൂത്രിതമാണെന്നാണ് എം പിമാരുടെ  വിലയിരുത്തൽ. ഇക്കാര്യത്തിലുള്ള അതൃപ്തി കെ മുരളീധരൻ  കഴിഞ്ഞ ദിവസം പരസ്യമാക്കുകയും ചെയ്തു.

പാർട്ടി പുനഃസംഘടനയിൽ അടക്കം നിലവിലെ നേതൃത്വം തങ്ങളെ പരിഗണിക്കുന്നില്ല എന്ന പരാതി നേരത്തെ തന്നെ എംപിമാർക്കുണ്ട്. തർക്കം രൂക്ഷമായതോടെ ദില്ലിയിൽ പ്രശ്ന പരിപരിഹാരത്തിനായി ചർച്ചകളും നടത്തി. ഇതിനുശേഷവും അവഗണിക്കുന്നതിന്റെ രോഷത്തിലാണ് ഭൂരിഭാഗം എംപിമാരും. അതുകൊണ്ടുതന്നെ കഴിഞ്ഞദിവസം കെപിസിസി നേതൃയോഗത്തിൽ ഉണ്ടായ വിമർശനങ്ങളിലെ പ്രതിഷേധം എം പിമാർ ഹൈക്കമാൻഡിനെ അറിയിക്കുമെന്നാണ് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News