ഖാർഗെയെ കൊലപ്പെടുത്താൻ ബിജെപി ഗൂഢാലോചന നടത്തി, ആരോപണവുമായി കോൺഗ്രസ്

പാർട്ടി ദേശീയ മല്ലികാർജ്ജുൻ ഖാർഗെയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്താൻ ബിജെപി നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. കോൺഗ്രസ് ജനറൽ സെക്രട്ടറിയും കർണാടകയുടെ ചുമതലയുള്ള നേതാവുമായ രൺദീപ് സിങ് സുർജേവാലയാണ് ആരോപണമുന്നയിച്ചത്.
കലബുറഗി ജില്ലയിലെ ചിറ്റാപൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മണികണ്ഠ റാത്തോഡിന്റെ ശബ്ദരേഖയും സുർജേവാല പങ്കുവെച്ചു. അതിൽ ‘ഖാർഗെയെയും ഭാര്യയെയും മക്കളെയും’ തുടച്ചുനീക്കുമെന്ന് കന്നഡയിൽ പറയുന്നുണ്ട്.

അതേസമയം, റാത്തോഡ് ആരോപണം നിഷേധിച്ചു. എല്ലാം കള്ളമാണെന്നും അവർ ചില വ്യാജ ഓഡിയോ പ്രചരിപ്പിക്കുകയാണെന്നും റാത്തോഡ് പറഞ്ഞു. തോൽവി ഭയന്നാണ് കോൺഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നും റാത്തോഡ് കൂട്ടിച്ചേർത്തു. വിഷയം ഗൗരവമായി എടുക്കുമെന്നും അന്വേഷിച്ച് നിയമ നടപടിയെടുക്കുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here