ആർഎസ്എസിനെ എന്നും പ്രീണിപ്പിക്കുന്നത് കോൺഗ്രസ്സ്: വി എൻ വാസവൻ

vn-vasavan

ആർഎസ്എസിനെ എന്നും പ്രീണിപ്പിക്കുന്നത് കോൺഗ്രസ്സാണെന്ന് മന്ത്രി വി എൻ വാസവൻ. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്നലെ പെയ്ത മഴയിൽ ഇന്ന് കുരുത്ത തകരയല്ല മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

Also Read: തൃശൂരിലെ ബിജെപി ജയം കോൺഗ്രസ്സിൻ്റെ ദാനം: എം വി ഗോവിന്ദൻ മാസ്റ്റർ

എന്തിനാണ് പിണറായി വിജയനെ തുടരെത്തുടരെ ആക്ഷേപിക്കുന്നത്. യഥാർത്ഥത്തിൽ നിങ്ങൾ പിണറായി വിജയൻ ആകാൻ വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ആയിരം സതീശന്മാർ വന്നാലും അര പിണറായി ആകില്ല. മാധ്യമങ്ങൾ പഠിപ്പിക്കുന്ന പിണറായി വിജയനല്ല, ജനങ്ങൾ മനസ്സിലാക്കിയ പിണറായി വിജയൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരാണ് ആർഎസ്എസുമായി സന്ധി ചെയ്യുന്നത്. എന്തിനാണ് തൃശ്ശൂർ ഡിസിസി ഓഫീസിൽ ലഹളയും അടിപിടിയും നടന്നത്, ടി എൻ പ്രതാപൻ ചതിയൻ എന്ന പോസ്റ്റർ വന്നത്. യഥാർത്ഥത്തിൽ ആ മണ്ഡലം സുരേഷ് ഗോപിയുടെ കൈകളിൽ കൊണ്ട് കൊടുത്തത് നിങ്ങൾ തന്നെയല്ലേ. എന്നെ ചതിച്ചവർ തന്നെയാണ് ഏട്ടനെയും ചതിച്ചതെന്ന് പത്മജയും പറഞ്ഞു. കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ നിരാഹാരം കിടക്കുമ്പോൾ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി എത്തി അഭിവാദ്യം അർപ്പിച്ചുവെന്നും ഇതിൻ്റെ ചിത്രം ഉയർത്തിക്കാട്ടി വിഎൻ വാസവൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News