‘എല്ലാ കാലത്തും വർഗീയ ശക്തികൾക്കൊപ്പം ചാഞ്ചാടുന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചു’: മുഖ്യമന്ത്രി

എല്ലാ കാലത്തും വർഗീയ ശക്തികൾക്കൊപ്പം ചാഞ്ചാടുന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ അഴീക്കോടൻ സ്മാരക മന്ദിരം ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശക്തമായ മതനിരപേക്ഷ നിലപാടിൽ ഉറച്ചു നിൽക്കാൻ ഒരിക്കലും കോൺഗ്രസിനായില്ല. കോൺഗ്രസിന്റെ ദുർബലാവസ്ഥ മുതലെടുത്ത് ഹിന്ദുത്വ വാദികൾ കരകയറിയെന്നും ഏത് സമയത്തും കോൺഗ്രസ്സുകാർ ബിജെപിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ കോൺഗ്രസുകാരൻ നാളെ കോൺഗ്രസിലുണ്ടാകുമോ എന്ന് പറയാനാകില്ലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: ‘മൈ ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം’; സുധാകരന്റെ തെറിവിളിയെ പരിഹസിച്ച് എസ്എഫ്ഐയുടെ പോസ്റ്റർ

ആർ എസ് എസ് ആഭ്യന്തര ശത്രുക്കളെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ ന്യൂനപക്ഷവും കമ്യൂണിസ്റ്റുകാരുമുണ്ട്. ഹിറ്റ്ലറെ അംഗീകരിച്ച് നിലപാടെടുത്തവരാണ് ആർ എസ് എസ്. ഹിറ്റ്ലറെ അനുകരണീയ മാതൃകയാക്കിയവരാണ് ആർ എസ് എസ് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മതനിരപേക്ഷതയുടെ ഭാഗത്താണെന്ന് ഉറപ്പിച്ച് പറയാൻ കോൺഗ്രസ്സിനാകുന്നില്ല. അയോധ്യ വിഷയത്തെ ശരിയായ നിലയിൽ സമീപിക്കാൻ കോൺഗ്രസ്സിനായില്ല. ആർ എസ് എസ് മനസ്സുള്ളവർ കോൺഗ്രസ്സിൽ ഉള്ളത് കൊണ്ടാണ് രാമക്ഷേത്ര ഉദ്ഘാടന ദിവസം കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്ഷേത്രങ്ങളിൽ പൂജ നടത്തിയത്.

ALSO READ: “നല്ലതെല്ലാം ഉണ്ണികൾക്ക്”, ‘ഖേരള’മെന്നും ‘ക്യൂബള’മെന്നും പരിഹസിക്കുമ്പോൾ നമുക്ക് ഇത് പ്രിയപ്പെട്ട കേരളമാവുന്നത് ഇങ്ങനെയൊക്കെയാണ്; ഡോ.തോമസ് ഐസക്

സംഘപരിവാറിൻ്റെ ശരിയാണ് കോൺഗ്രസ്സിൻറെ ശരി. പാർലമെന്റ് ഒരു ദിവസം നീട്ടിയത് അയോധ്യ വിഷയത്തിൽ ആർ എസ് എസ് അജണ്ട നടപ്പാക്കാൻ എന്നും മുഖ്യമന്ത്രി പറഞ്ഞു. സി പി ഐ എം ബഹിഷ്കരിച്ചപ്പോൾ കോൺഗ്രസ്സ് അനുകൂലിച്ചു. വിപ്പ് നൽകി കോൺഗ്രസ്സ് എം പി മാരെ ഹാജരാക്കിയെന്നും ഇത് വഴി എന്ത് സന്ദേശമാണ് കോൺഗ്രസ് നൽകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഭയത്തിൽ ജീവിക്കുന്ന ഒരു വിഭാഗം ഈ രാജ്യത്തുണ്ട്. അവർക്ക് ആശ്വാസം പകരുന്ന നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നില്ല. ഇടതുപക്ഷം ചെറിയ ശക്തിയാണെങ്കിലും കൃത്യമായ നിലപാടുണ്ട്. ചെറിയ ശക്തിയെ വലിയ കരുത്തായാണ്യ ഭയത്തോടെ ജീവിക്കുന്ന ജനവിഭാഗം കാണുന്നത്. അതാണ് ഇടതുപക്ഷത്തിൻറെ ശക്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വിഭാഗത്തിൽ ജനിച്ചതു കൊണ്ട് ഇവിടെ ഭയത്തോടെ ജീവിക്കണോ? ഈ മണ്ണിൽ ജനിച്ച് ഈ മണ്ണിൽ മണ്ണടിയേണ്ടവരെല്ലേ അവരും എന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News