ദില്ലി പിടിക്കാൻ പരസ്പരം വാക്പോരടിച്ച് കോൺഗ്രസും ആംആദ്മിയും; ആരോപണ പ്രത്യാരോപണങ്ങൾ ഇന്ത്യാ മുന്നണി ബന്ധം മറന്ന്

ദില്ലിയിൽ ആം ആദ്മി പാർട്ടി കോൺഗ്രസ് പോര് മുറുകുന്നു. കെജ്രിവാളിനെതിരായ  രാഹുൽഗാന്ധിയുടെ കടന്നാക്രമണത്തിൽ രാഹുലിനെ രൂക്ഷമായി വിമർശിച്ച് ആം ആദ്മി പാർട്ടിയും രംഗത്ത് വന്നു. കടുത്ത വാക്പോരുകൾക്കാണ് ദില്ലിയിലെ തെരഞ്ഞെടുപ്പ് പ്രചാരണം സാക്ഷ്യം വഹിക്കുന്നത്.
ഇന്ത്യാ മുന്നണി സഖ്യകക്ഷികളായ കോൺഗ്രസും ആം ആദ്മിയും തമ്മിലാണ് പരസ്പരം കടന്ന് ആക്രമിക്കുന്നത്. കഴിഞ്ഞദിവസം കോൺഗ്രസ് പ്രചാരണ റാലിയിൽ പങ്കെടുത്ത രാഹുൽഗാന്ധി കെജ്രിവാളിനെതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തി. അദാനിക്കെതിരെ കെജ്രിവാൾ ശബ്ദം ഉയർത്തിയിട്ടുണ്ടോ എന്നും, രാജ്യത്തെ പണപ്പെരുപ്പം ചെറുക്കുന്നതിനും പാവപ്പെട്ടവർക്കായി കെജ്രിവാൾ എന്തുചെയ്തെന്നും രാഹുൽഗാന്ധി ചോദിച്ചു.

ALSO READ: ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്നതിനെതിരെ കുടുംബം ഹൈക്കോടതിയിലേക്ക്

ഇതിനു മറുപടിയായി ആം ആദ്മി പാർട്ടി  എം പി സഞ്ജയ് സിങ് രംഗത്ത് വന്നു. രാഹുൽഗാന്ധി നുണപ്രചാരകനായെന്നും അദാനിയെ ഏറ്റവും  വിമർച്ചിട്ടുള്ളത് ആം ആദ്മി പാർട്ടിയും കെജ്രിവാളും ആണെന്നുമായിരുന്നു സഞ്ജയ് സിങിൻ്റെ മറുപടി. രാഹുലിനെതിരായ ആരോപണത്തിൽ ദില്ലിയിലെ ബിജെപിയാണ് മറുപടി നൽകുന്നത് എന്നും സഞ്ജയ്സിങ് പരിഹസിച്ചു.
രാഹുൽ ഗാന്ധിയുടെ പോരാട്ടം കോൺഗ്രസിനെ സംരക്ഷിക്കാൻ ആണെന്നും എന്നാൽ തൻ്റെ പോരാട്ടം രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടിയാണെന്നും കെജ്രിവാൾ വ്യക്തമാക്കി. ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും രാജ്യ തലസ്ഥാനത്ത് പോരാടിക്കുന്നതിൽ ഇന്ത്യ മുന്നണിയിൽ കടുത്ത അതൃപ്തി തുടരുകയാണ്. ആംആദ്മി പാർട്ടിയെ ദുർബലപ്പെടുത്താൻ ആണ് ദില്ലിയിൽ എല്ലാ സീറ്റിലും കോൺഗ്രസ് സ്ഥാനാർഥികളെ മത്സരത്തിൽ ഇറക്കി എന്ന വിമർശനവും സഖ്യകക്ഷികൾ ഉയർത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News