കോണ്‍ഗ്രസും ബിജെപിയും പണമൊഴുക്കി വോട്ട് പിടിക്കുന്നു; കള്ളപ്പണത്തില്‍ കോണ്‍ഗ്രസിന്റെ കള്ളം പൊളിഞ്ഞുവെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍

mv-govindan-master

തെരഞ്ഞെടുപ്പിൽ പണമൊഴുക്കി വോട്ട് പിടിക്കുകയാണ് യുഡിഎഫും ബിജെപിയുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട്ടെ കള്ളപ്പണ വിവാദത്തിൽ ദൃശ്യങ്ങള്‍ വന്നതോടെ യുഡിഎഫ് പ്രതിസന്ധിയിലായി. ഇതോടെ യുഡിഎഫിന്റെ എല്ലാ കള്ളത്തരങ്ങളും പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സ്ഥാനാർഥി വാഹനം മാറിക്കയറിയത് കള്ളപ്പണം മാറ്റാനാണ്. ഷാഫിക്കെതിരെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടിയില്ല. നാല് കോടി ഷാഫി വാങ്ങിയില്ലെങ്കില്‍ പ്രതികരിക്കേണ്ടേ. ട്രോളി ബാഗുള്‍പ്പെടെ എല്ലാം ചര്‍ച്ച ചെയ്യും. പെട്ടി വിഷയം അടഞ്ഞ അധ്യായമേയല്ല. കള്ളപ്പണം മാത്രമല്ല എല്ലാ വിഷയവും ചര്‍ച്ച ചെയ്യും. പണമൊഴുക്ക് ഈ തെരഞ്ഞടുപ്പില്‍ ജനങ്ങള്‍ തള്ളും. ബാഗിന്റെ പിന്നില്‍ പോകുന്ന പാര്‍ട്ടിയല്ല സിപിഐഎമ്മെന്നും യാദൃച്ഛികമായി വന്ന പ്രശ്‌നമാണെന്നും ഉപേക്ഷിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഡീല്‍ വ്യക്തമായതോടെ ഷാഫിയുടെ പ്രതിച്ഛായ മങ്ങി; പാലക്കാട് ബിജെപി മൂന്നാമതാകുമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ

കൃത്യമായ അന്വേഷണം നടത്തേണ്ട കാര്യമാണിത്. കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ ഐ ഡി കാര്‍ഡ് ഉണ്ടാക്കിയത് എല്ലാര്‍ക്കും അറിയുന്ന കാര്യമാണല്ലൊ. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ശത്രു സിപിഐഎം ആണ്. സിപിഐഎമ്മിന്റെ ശത്രു ബിജെപിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തൃശൂരില്‍ ബിജെപിക്ക് വഴി തുറന്നത് കോണ്‍ഗ്രസ് ആണ്.

എഡിഎം നവീൻ ബാബു വിഷയത്തിൽ പിപി ദിവ്യക്ക് വീഴ്ച സംഭവിച്ചു. സിപിഐഎം കൃത്യമായി നടപടി സ്വീകരിച്ചു. എന്നാൽ, കോണ്‍ഗ്രസ് കൊലയാളിമാരായ നിഖില്‍ പൈലിമാരെ സംരക്ഷിക്കുകയാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News