അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂട് പിടിക്കുന്നു. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും നാമനിർദ്ദേശപത്രിക സമർപ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
സ്ഥാനാർഥി നിർണയത്തിൽ രാജസ്ഥാനിൽ കോൺഗ്രസിലും ബിജെപിയിലും ആശങ്ക തുടരുകയാണ്. ബിജെപി രാജസ്ഥാനിൽ എഴുപത്തിയാറും കോൺഗ്രസ് നൂറ്റിയഞ്ച് സീറ്റുകളിലും സ്ഥാനാർത്ഥികളെ ഇനിയും പ്രഖ്യാപിക്കാനുണ്ട്. മധ്യപ്രദേശിൽ ഭരണം നിലനിര്‍ത്താനുള്ള അഭിമാന പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെ പി നന്ദ എന്നിവരെ രംഗത്തിറക്കിക്കൊണ്ടുള്ള പ്രചാരണമാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്.
അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്നവരുടെ എണ്ണവും കൂടുകയാണ്. മുൻ എംഎൽഎമാരായ ചന്ദ്രശേഖർ വൈദ്, നന്ദലാൽ പൂനിയ, മുൻ ജയ്പൂർ മേയർ ജ്യോതി ഖണ്ഡേൽവാൾ എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. മണ്ഡാവയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഹരി സിംഗ് ചരൺ, കോൺഗ്രസ് നേതാവ് സൻവർമൽ മെഹാരിയ, മുൻ ഐപിഎസ് ഓഫീസർമാരായ കേസർ സിംഗ് ഷെഖാവത്ത്, ഭീം സിംഗ് എന്നിവരാണ് ബിജെപിയിൽ ചേർന്ന മറ്റ് നേതാക്കൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here