അവസാന തീയതി ഇന്ന്, അമേഠിയിലെയും റായ്ബറേലിയിലും കോൺ​ഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; രാഹുല്‍ ​ഗാന്ധി മത്സരിക്കുന്നത് ഇവിടെ

അമേഠിയിലെയും റായ്ബറേലിയിലും കോൺ​ഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. രാഹുല്‍ ​ഗാന്ധി റായ്ബറേലിയിലും ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ നേതാവ് കിശോരി ലാൽ ശർമ അമേഠിയിലും മത്സരിക്കും. ഇരുമണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. നാമനിർദേശ പത്രിക ഇന്ന് സമർപ്പിക്കും.

also read:ജസ്‌ന തിരോധാന കേസ്; തുടരന്വേഷണ ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും തെരഞ്ഞെടുപ്പ്. സോണിയാ ​ഗാന്ധിയുടെ മണ്ഡലമായിരുന്നു റായ്ബറേലി. രാഹുൽ വയനാട്ടിലും ജനവിധി തേടിയിട്ടുണ്ട്.അതേ സമയം കൈസർഗഞ്ചിൽ ബിജെപി ബ്രിജ് ഭൂഷനെ ഒഴിവാക്കി മകൻ കരൺ ഭൂഷൺ സിംഗിന് സീറ്റ് നൽകിയിരുന്നു. ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗീക അതിക്രമ വിവാദം നിലനിൽക്കുന്ന സാഹചരുത്തിലാണ് ഈ നീക്കം. റായ്ബറേലിയിൽ ദിനേശ് പ്രതാപ് സിംഗാണ് ബി ജെ പി സ്ഥാനാർത്ഥി. ഉത്തർപ്രദേശിലെ മന്ത്രിയും ബി ജെ പി എം എൽസിയുമാണ് ദിദേശ് പ്രതാപ് സിംഗ്.

also read: ഉഷ്‌ണതരംഗ മുന്നറിയിപ്പ് തുടരുന്നു;എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News