കൈരളി ന്യൂസ് പാലക്കാട് റിപ്പോർട്ടർ ഇർഫാനെതിരായ കോൺഗ്രസ് ആക്രമണം പ്രതിഷേധാർഹം: ഡിവൈഎഫ്ഐ

പാലക്കാട് കൈരളി ന്യൂസ് സീനിയർ റിപ്പോർട്ടർ ഇർഫാൻ ഇബ്രാഹിം സേട്ടിനെതിരായ കോൺഗ്രസ് ഗുണ്ടകളുടെ ആക്രമണം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ.

Also Read; ഓടുന്ന ബസിൽ ദളിത് യുവതിക്ക് ക്രൂരപീഡനം; സംഭവം ഉത്തർപ്രദേശിൽ

പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത കെസി വേണുഗോപാൽ പക്ഷത്തിന്റെ ഗ്രൂപ്പുയോഗം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകൻ ആക്രമിക്കപ്പെട്ടത്. ഡിസിസി പ്രസിഡന്റിന്റെ അറിവും സമ്മതത്തോടെയുമാണ് ആക്രമണം നടന്നത്. യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി വസ്തുതകൾ അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ ഇർഫാൻ പുറത്ത് കൊണ്ടു വന്നതിലുള്ള വിരോധത്താലാണ് കോൺഗ്രസ് ഗുണ്ടകൾ അദ്ദേഹത്തെ ആക്രമിച്ചത്.

Also Read; എക്സൈസ് റേഞ്ചിന്റെ സ്‌പെഷ്യൽ ഡ്രൈവിൽ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News