നവകരള സദസിൽ സംഘർഷമുണ്ടാക്കാനുള്ള കോൺഗ്രസിന്റെ ശ്രമം വിജയിക്കാത്തത് ജനങ്ങൾ സംയമനം പാലിച്ചത് കൊണ്ടാണ്: മുഖ്യമന്ത്രി

നവകരള സദസിൽ സംഘർഷമുണ്ടാക്കാനുള്ള കോൺഗ്രസ്സിന്റെ ശ്രമം വിജയിക്കാത്തത് ജനങ്ങൾ സംയമനം പാലിച്ചത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആണിയടിച്ച പട്ടികയും മുളക്പൊടിയും നൽകിയാണ് അക്രമികളെ അയച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ കേരള വിരുദ്ധ മനോഭാവത്തിന് ഒപ്പമാണ് കോൺഗ്രസ്സെന്നും കണ്ണൂർ പിണറായിൽ നടന്ന പാറപ്രം സമ്മേളന വാർഷിക ദിനാചരണത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Also read:നെയ്യാറ്റിൻകരയിൽ താൽക്കാലിക പാലം തകർന്ന് അപകടം; നിരവധി പേർക്ക് പരിക്ക്

മതേതര മനസ്സുള്ള കേരളത്തിൽ സ്വീകാര്യത ലഭിക്കാത്തതാണ് ബിജെപിയുടെ കേരള വിരുദ്ധ മനോഭാവത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബിജെപിയുടെ കേരള വിരുദ്ധ മനോഭാവത്തിന് ഒപ്പമാണ് കോൺഗ്രസ്സും. നവകേരള സദസ്സിൽ സംഘർഷമുണ്ടാക്കാൻ പരമാവധി ശ്രമിച്ചു. ആണിയടിച്ച പട്ടികയും മുളക് പൊടിയും കൊടുത്താണ് അക്രമികളെ പറഞ്ഞയച്ചത്. അടിക്കും തല്ലും എന്ന് പരസ്യമായി ആഹ്വാനം ചെയ്ത കേരളത്തിലെ ആദ്യ നേതാവാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read:മധ്യവയസ്‌കരെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

കേരളത്തിലെ അന്തരീക്ഷം കലുഷിതമാക്കാനാണ് ബിജെപിയും ശ്രമിക്കുന്നത്. അതിനായി പല മാർഗങ്ങൾ തേടുകയാണ്. കോമാളി വേഷം കെട്ടിച്ച് പാവക്കൂത്ത് നടത്താൻ ആളെ അയച്ചാൽ വിജയിച്ചു കളയാമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാറപ്രം സമ്മേളനത്തിന്റെ 84ാം വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിപാടിയുടെ ഭാഗമായി പിണറായി ടൗൺ കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News