ഇഡി ഒന്ന് നോക്കിയാൽ പേടിക്കുന്നവരായി കോൺഗ്രസ് മാറി: മന്ത്രി മുഹമ്മദ് റിയാസ്

ഇഡി ഒന്ന് നോക്കിയാൽ പേടിക്കുന്നവരായി കോൺഗ്രസ് മാറിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മടിയിൽ കനമുള്ളവരാണ് അവർ. എന്നാൽ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അങ്ങ് അസ്ഥിരപ്പെടുത്തി കളയാൻ വേണ്ടി പ്രധാനമന്ത്രിയും കൂട്ടരും ഇഡിയെ ഇറക്കുന്നുണ്ടല്ലോ. അത് ഇവിടെ നടക്കില്ല. 8000 കോടി ബിജെപിക്ക് പിരിച്ചു കൊടുക്കുന്ന ദല്ലാൾ പണിയാണ് ഇഡി എടുത്തത്. പല കോർപ്പറേറ്റ് കമ്പനികളെയും ആദ്യം ഇഡി പോയി കണ്ടു, കേസെടുത്തു.

Also Read: പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് റിബലോ?; യൂത്ത് കോണ്‍ഗ്രസ് നേതാവും മത്സരരംഗത്ത്

അവർ പോയി ബിജെപി നേതാക്കളുടെ കാൽക്കൽ സാഷ്ടാംഗം വീണ് ബോണ്ട് എടുത്തു. അപ്പോൾ ഇഡി കേസ് ആവിയായി. ഇങ്ങനെ ആളെ കത്തി കാട്ടി പേടിപ്പിച്ച് പണം തട്ടുന്ന പണിയാണ് ഒരു സർക്കാർ സ്ഥാപനം എടുക്കുന്നത്. ആ ഇ ഡിയെ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ ഭീഷണിപ്പെടുത്താൻ വേണ്ടി അഴിച്ചു വിട്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ചില ഭീഷണികൾ പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞദിവസം കേരളത്തിൽ വന്ന് മുഴക്കി.

Also Read: കോൺഗ്രസ് സ്വന്തം കോടി ഉപേക്ഷിച്ച് വയനാട് ഇറങ്ങിയത് ബിജെപിയോടുള്ള ഭയം കൊണ്ട്: എം വി ഗോവിന്ദൻ മാസ്റ്റർ

എന്നാൽ നിങ്ങൾ പേടിപ്പിച്ചാൽ ഇളകിപ്പോകുന്നവരല്ല കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനവും ഇടതുപക്ഷ സർക്കാരും എന്ന് മോഡിയും കൂട്ടരും മനസ്സിലാക്കണം. ആ ഭീഷണി കോൺഗ്രസുകാരോട് മതി . ഞങ്ങളോട് വേണ്ട. അതിലൊന്നും ഭയപ്പെടുന്നവർ അല്ല ഞങ്ങൾ . അതിലൊക്കെ ഞങ്ങൾക്ക് കൃത്യമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News