സംഘികളുടെ എ ടീമായി കോൺഗ്രസ് മാറി; വിമർശനവുമായി സോഷ്യൽ മീഡിയ

ശബരിമലയിൽ അച്ഛനെ കാണാതെ കരയുന്ന കുട്ടിയുടെ സംഭവവുമായി ബന്ധപെട്ട്
പ്രചരിക്കുന്ന വ്യാജവാർത്തയ്ക്ക് പിന്നിൽ കോൺഗ്രസ് എന്ന് വിമർശനം. ശബരിമലയിൽ കരയുന്ന കുട്ടികളുടെ ഫോട്ടോകൾ ഉൾപ്പടെ പങ്കുവെച്ചാണ് വിമർശനം.ഫേസ്ബുക്കിലെ കോൺഗ്രസ് കേരള എന്ന പേജിൽ നിന്നും പ്രചരിക്കുന്ന വാർത്തകൾക്ക് നേരെ രൂക്ഷ വിമർശനം ഉയരുകയാണ്. അയ്യനെ തൊഴാൻ മലചവിട്ടുന്ന കുഞ്ഞുങ്ങളോട് നിഷ്ക്രിയമായ നവകേരള സർക്കാരിന്റെ ക്രൂരതയെന്ന തലകെട്ടോടു കൂടിയാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്.

ALSO READ: നാട്ടിലെ നിരവധി ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി കുറവിലങ്ങാട് നടന്ന നവകേരള സദസ് പ്രഭാതയോഗം

ഇതിനെതിരെ ബഷീർ വള്ളിക്കുന്ന് പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്. ശബരിമലയെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ദേശീയ തലത്തിൽ സംഘികൾ ആഘോഷിക്കുമ്പോൾ അവരുടെ മുന്നിൽ, അവർക്ക് വേണ്ടത് വിളമ്പാൻ കോൺഗ്രസ്സുണ്ട് എന്നാണ് ബഷീർ വള്ളിക്കുന്നിന്റെ പോസ്റ്റ്.സംഘികളുടെ എ ടീം ആയി പ്രവത്തിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് എന്നും തലക്കകത്ത് ഒരിത്തിരി രാഷ്ട്രീയ ബോധം പോലുമില്ലാത്ത ഊളകളായി മാറുകയാണ് കോൺഗ്രസ് എന്നും ബഷീർ വള്ളിക്കുന്ന് പങ്കുവെച്ച പോസ്റ്റിൽ കുറിക്കുന്നു. കോൺഗ്രസിന്റെ പേജിൽ നിന്നുള്ള വ്യാജ വാർത്തയുടെ ഫോട്ടോ സഹിതമാണ് ബഷീർ വള്ളിക്കുന്ന് പങ്കുവെച്ചത്.

ALSO READ: ശബരിമല വിഷയത്തിൽ വ്യാജ പ്രചരണവുമായി കോൺഗ്രസും

ബഷീർ വള്ളിക്കുന്നിന്റെ ഫേസ്ബുക് പോസ്റ്റ്
ശബരിമലയെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ദേശീയ തലത്തിൽ സംഘികൾ ആഘോഷിക്കുമ്പോൾ അവരുടെ മുന്നിൽ, അവർക്ക് വേണ്ടത് വിളമ്പാൻ കോൺഗ്രസ്സുണ്ട് .
സുവർണാവസരം എന്ന് സംഘികൾ പറഞ്ഞ കഴിഞ്ഞ ശബരിമല വിവാദകാലത്ത് അവരുടെ ബി ടീം ആയി പ്രവർത്തിക്കുകയായിരുന്നു കേരളത്തിലെ കോൺഗ്രസ്സ്.എന്നാൽ ഇപ്പോൾ അവർ ബി ടീം ആയല്ല, അവരുടെ എ ടീം ആയി തന്നെ രംഗത്ത് വന്നിട്ടുണ്ട്.തലക്കകത്ത് ഒരിത്തിരി രാഷ്ട്രീയ ബോധം പോലുമില്ലാത്ത ഊളകളായി മാറുന്ന കോൺഗ്രസ്സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News