മണിപ്പൂരില്‍ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിനത്തിലേക്ക്

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ രണ്ടാം ദിവസത്തെ പര്യടനം മണിപ്പൂരില്‍ തുടരുന്നു. ഇന്ന് വൈകുന്നേരം യാത്ര നാഗാലാന്‍ഡില്‍ പ്രവേശിക്കും. യാത്രയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളുമായി രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തുന്നുണ്ട്.

കലാപത്തിന്റെ മുറിവ് ഒട്ടും കെട്ടടുക്കാത്ത മണിപ്പൂരിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര തുടരുകയാണ്. രണ്ടാം ദിവസത്തെ യാത്ര ഇംഫാല്‍ വെസ്റ്റിലെ സെക്മായില്‍ നിന്നാണ് തുടങ്ങിയത്. കാല്‍ നടയായും ബസിലുമാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര. കാങ് പോക്പിയില്‍ രാഹുല്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. വഴികളുടെ രണ്ട് സൈഡുകളിലും രാഹുലിനെ കാണാനെ നിരവധി ആളുകളാണ് കൂട്ടം കൂടി നില്‍ക്കുന്നത്. പ്രധാനമന്ത്രി മണിപ്പൂരിലെത്താതിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു ഇന്നലെ രാഹുല്‍ യാത്ര ആരംഭിച്ചത്.

Also Read: രാമൻ സ്വപ്നത്തിൽ പ്രത്യക്ഷപെട്ട് അയോധ്യ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കരുതെന്നു ആവശ്യപ്പെട്ടു; ആർജെഡി നേതാവ്

യാത്ര കടന്നു പോകുന്ന 100 ലോക്സഭ മണ്ഡലങ്ങളില്‍ പത്തില്‍ താഴെ സീറ്റില്‍ മാത്രമാണ് 2019 ല്‍ കോണ്‍ഗ്രസ് ജയിച്ചത്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും സംഘടന പരമായി കോണ്‍ഗ്രസ് തീര്‍ത്തും ദുര്‍ബലമാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വലിയ വെല്ലുവിളി നേരിടുന്ന കോണ്‍ഗ്രസിന്റെ പിടിവള്ളിയും പ്രതിക്ഷയുമാണ് ഈ യാത്ര. നാല് ജില്ലകളിലൂടെ 104 കിലോമീറ്ററാണ് മണിപ്പുരിലെ യാത്ര. ഇതിന് ശേഷം ഇന്ന് വൈകുന്നേരം നാഗാലാന്‍ഡില്‍ എത്തുന്ന യാത്ര,നാളെ രാവിലെ മുതല്‍ പര്യടനം തുടരും. വൈകിട്ട് മാവോ ഗെയ്റ്റില്‍ ഇന്നത്തെ യാത്ര അവസാനിപ്പിക്കും. നാഗാലാന്‍ഡിലെ കുസാമ ഗ്രൗണ്ടിലാണ് രാത്രി ചെലവഴിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration