പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാനെത്തി കെഎസ്‍യു പ്രവർത്തകർ; തൃശൂരിൽ കോൺഗ്രസ് ബിജെപി സംഘർഷം

തൃശൂരിൽ കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. തേക്കിൻകാട് മൈതാനിയിലെ നായ്ക്കനാലിന് സമീപമായിരുന്നു സംഘർഷം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ച വേദിയിൽ കെഎസ്‍യു പ്രവർത്തകർ ചാണക വെള്ളം തളിക്കാൻ എത്തിയതാണ് സംഘർഷത്തിന് കാരണമായത്.

Also Read; മോദിയുടേത് വെറും ഷോ, ബിജെപി കേരളത്തിൽ പച്ച തൊടില്ല, അവർ പൂജ്യമായി തുടരും; ഇ ടി മുഹമ്മദ് ബഷീർ എംപി

യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി നേർക്ക് നേരെ അണി നിരന്നതോടെ ഏറ്റുമുട്ടലിന്റെ വക്കിലെത്തി. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞ ബിജെപിക്കാർ നായ്ക്കനാലിലെ വേദിയിലേക്കുള്ള വഴിയിൽ തമ്പടിച്ചിരുന്നു. പ്രതിഷേധത്തെ കുറിച്ച് നേരത്തേ തന്നെ സൂചന ലഭിച്ചിരുന്ന പോലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നടുവിലാലിലെ കവാടത്തിനു മുന്നിൽ തടഞ്ഞു. ക്ഷേത്ര മൈതാനത്തിനുള്ളിൽ ബിജെപിക്കാരും പുറത്ത് റോഡിൽ കുത്തിയിരുന്ന് കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യം വിളിച്ചു.

Also Read; പ്രധാനമന്ത്രി തൃശ്ശൂരിൽ നടത്തിയ പ്രസംഗം സ്ത്രീകളെ വഞ്ചിക്കുന്നത്: ആനി രാജ

പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ കൂടുതൽ പൊലീസും സ്ഥലത്തെത്തി, ഇതിനിടയിൽ ബിജെപി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ കൂടുതൽ ബിജെപി പ്രവർത്തകരും എത്തിയതോടെ സംഘർഷം രൂക്ഷമായി. ഇതിനിടെ ബിജെപി – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉന്തും തളുമുണ്ടായി. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചു. സംഘർഷം രൂക്ഷമാകുമെന്ന് കണ്ടതോടെ കെഎസ്‍യുക്കാരെയും യൂത്ത് കോൺഗ്രസുകാരെയും പോലീസ് അറസ്റ്റുചെയ്ത് നീക്കി. ഇതിനിടെ പ്രധാനമന്ത്രിയുടെ വേദിയിൽ ചാണക വെള്ളം തളിക്കാൻ പൊലീസ് സൗകര്യം ചെയ്തുകൊടുക്കുന്നു എന്നാരോപിച്ച് ബിജെപി പ്രവർത്തകർ പോലീസുമായി വാക്കേറ്റവുമുണ്ടാക്കി. മോദിയുടെ സമ്മേളനത്തിന് വേദി ഒരുക്കുന്നതിനായി കൊമ്പുകൾ മുറിച്ചു മാറ്റിയ ആൽമരത്തിന് ചുവട്ടിലായിരുന്നു സംഘർഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News