തലസ്ഥാനം മാറ്റാൻ ഗൂഢാലോചന നടത്തുന്നത് കോൺഗ്രസും ബിജെപിയും തമ്മിൽ: മന്ത്രി വി ശിവൻകുട്ടി

തലസ്ഥാന മാറ്റം സംബന്ധിച്ച വിഷയത്തിൽ ഗൂഢാലോചന നടത്തുന്നത് കോൺഗ്രസും ബിജെപിയും തമ്മിൽ ആണെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.കേരളത്തിൽ ഇരുപാർട്ടികളും നിലയില്ലാ കയത്തിൽ ആണ്. അതുകൊണ്ടാണ് അനാവശ്യ പ്രസ്താവനകൾ നടത്തി ശ്രദ്ധതിരിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also read: ഏക സിവിൽ കോഡിൽ കോൺഗ്രസിൻ്റെ നിലപാട് തളളി ലീഗ്

വർഗീയ ശക്തികൾ അധികാരം പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് പ്രാഥമികമായും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയങ്ങൾ മുന്നോട്ട് വച്ചാണ്. പൗരത്വ നിയമ ഭേദഗതിയെയും വാമന ജയന്തി ആശയത്തെയും സോമാലിയ പരാമർശത്തെയും കേരളം പ്രതിരോധിച്ചത് ഒറ്റക്കെട്ടായാണ് എന്നും മന്ത്രി പറഞ്ഞു.

ഹൈബി ഈഡന്റെ തലസ്ഥാന വിവാദത്തിൽ ന്യായമായും ചില സംശയങ്ങൾ ഉയരുന്നുണ്ട്.
ഇതൊരു സംഘപരിവാർ അജണ്ടയുടെ ഭാഗമാണോ എന്ന സംശയം ആണ് ഉയരുന്നത്. ബിജെപിയുടെ ബി ടീമായി കേരളത്തിൽ കോൺഗ്രസ്‌ അധഃപതിച്ചിരിക്കുകയാണ് എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News