ശബരിമലയിലെ തിരക്ക് സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ മുതലെടുപ്പാക്കി കോണ്‍ഗ്രസും ബിജെപിയും

ശബരിമലയിലെ തിരക്ക് സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ മുതലെടുപ്പാക്കി കോണ്‍ഗ്രസും ബിജെപിയും. സ്വാഭാവിക തിരക്കിനെ സര്‍ക്കാരിന്റെ വീഴ്ചയാക്കിയാണ് ഇരുകൂട്ടരും പ്രചരിപ്പിക്കുന്നത്. ശബരിമലയെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കി കോണ്‍ഗ്രസ്സും ബിജെപിയും ഉപയോഗിക്കുന്നത് ആദ്യമായല്ല.

Also Read : പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ച; അഞ്ചാം പ്രതി പിടിയില്‍

യുവതി പ്രവേശന കോടതി വിധി വന്ന സമയത്തും അത് വ്യക്തമായതാണ്. നിലവില്‍ ശബരിമലയിലുണ്ടായ സ്വാഭാവിക തിരക്കിനെയാണ് സര്‍ക്കാരിന്റെ വീഴ്ചയാക്കി മാറ്റിയത്. മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നെങ്കില്‍ ഡിസംബര്‍ 6 മുതല്‍ അത് 88,000 ആയിമാറി.

അത് ക്രമീകരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ പൊലീസുകാരും ശബരിമലയില്‍ ഡ്യൂട്ടിക്കുണ്ട്. സത്യമിതാണെന്നിരിക്കെയാണ് വ്യാജ പ്രചാരണം. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയപ്പോള്‍, സെക്രട്ടേറിയറ്റിലേക്കായിരുന്നു യുവമോര്‍ച്ചയുടെ മാര്‍ച്ച്.

Also Read : കോണ്‍ഗ്രസിന്റെ മനസ് ബിജെപിക്കൊപ്പം: മുഖ്യമന്ത്രി

സംസ്ഥാനത്തിനകത്ത് മാത്രമല്ല പുറത്തും അജണ്ട വച്ചുള്ള പ്രചാരണമാണ് നടക്കുന്നത്. ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാകാന്‍ യുഡിഎഫ് എംപിമാര്‍ ദില്ലിയില്‍ പ്രതിഷേധിച്ചപ്പോള്‍ ബിജെപി ഐടി സെല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവ്യാപകമായി വ്യാജപ്രചാരണം നടത്തുന്നു. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഇത് പതിവാണെങ്കിലും ഇത്തവണ നവകേരള സദസിനെ ഇകഴ്ത്തിക്കാട്ടുക കൂടിയാണ് കോണ്‍ഗ്രസ് ബിജെപി ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News