പുതുപ്പള്ളിയിൽ കോൺഗ്രസ്-ബിജെപി  കൂട്ടുകെട്ടെന്ന് മന്ത്രി വി എൻ വാസവൻ

പുതുപ്പള്ളിയിൽ കോൺഗ്രസ് ബിജെപി  കൂട്ടുകെട്ടെന്ന് മന്ത്രി വി എൻ വാസവൻ.
കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ കൂട്ടുകെട്ട് ഇതിന് ഉദാഹരണമാണെന്നും മന്ത്രി വ്യക്തമാക്കി. യാക്കോബായ  കൊച്ചി ഭദ്രാസന ആസ്ഥാത്ത് സന്ദർശനം നടത്തവേയായിരുന്നു മന്ത്രി  വി.എൻ വാസവൻ്റെ പ്രതികരണം. ഇടതു മുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പുതുപ്പള്ളിയിലെ യുഡിഎഫ്  തിരക്കഥ ഭദ്രo. എല്ലാം പറഞ്ഞുറപ്പിച്ചതു പോലെ , കിടങ്ങൂർ ഗ്രാമപഞ്ചായത്ത് കോൺഗ്രസ് – ബി ജെ പി കൂട്ടുകെട്ടിൽ നേടിയ ഭരണം ഫൈനലിന് മുമ്പുള്ള റിഹേഴ്സൽ ആയിരുന്നുവെന്നാണ് ന്ത്രി.  വി.എൻ വാസവൻ്റെ വാക്കുകൾ .തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചതുപോലും ഈ സാഹചര്യത്തിലാണെന്ന് മന്ത്രി സംശയം പ്രകടിപ്പിച്ചു.
എന്നാൽ ബിജെപി പിന്തുണ സ്വീകരിച്ച കോൺഗ്രസിൻ്റെ നിലപാടിനെ  മണിപ്പുർ വിഷയത്തിലെ  പരസ്യപിന്തുണ പ്രഖ്യാപനമായി വേണം കാണേണ്ടതെന്നായിരുന്നു ഇടതു മുന്നണി സ്ഥാർത്ഥി  ജെയ്ക് സി.തോമസിൻ്റെ പ്രതികരണം
യാക്കോബായ കൊച്ചി ഭദ്രാസന ആസ്ഥാനം സന്ദർശിച്ച്‌ ,  ഇരുവരും മെത്രാപ്പൊലീത്ത ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയനുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. പുത്തൻകുരിശ് പാത്രിയാർക്കീസ് ആസ്ഥാനത്ത് എത്തി , ശ്രേഷ്O ബസേലിയോസ് പ്രഥമൻ കാതോലിക്കയെയും ഇരുവരും സന്ദർശിച്ചിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News