തിരുവനന്തപുരം ജില്ലയിൽ ബ്ലോക്ക് അധ്യക്ഷന്മാരുടെ പേരിൽ കോൺഗ്രസിൽ ഭിന്നത മുറുകുന്നു

കോണ്‍ഗ്രസ് ബ്ലോക്ക് അധ്യക്ഷന്‍മാരുടെ ഏകപക്ഷീയ പ്രഖ്യാപനത്തില്‍ താഴെ തട്ടില്‍ അതൃപ്തി പുകയുന്നു. തിരുവനന്തപുരം,കോട്ടയം,മലപ്പുറം ജില്ലകളില്‍ നേതാക്കളുടെ കൂടിക്കാഴ്ചയിലും ധാരണയായില്ല. തിരുവനന്തപുരം ജില്ലയില്‍ സിറ്റിയിലെ ചില ബ്ലോക്കുകളില്‍ രൂക്ഷമായ തർക്കം തുടരുകയാണ്. ചിറയിന്‍കീഴ് താലൂക്കിലെ കമ്മിറ്റിയിലും നേതാക്കള്‍ തമ്മില്‍ തര്‍ക്കം തുടരുകയാണ്. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച ഭാരവാഹികളില്‍ പലതിലും എ-ഐ ഗ്രൂപ്പുകളെ ഏകപക്ഷീയമായി തഴഞ്ഞതിലും പ്രതിക്ഷേധമുണ്ട്. 187 കമ്മിറ്റികളില്‍ മാത്രമാണ് കെപിസിസി ഉപസമിതി ധാരണയില്‍ എത്തിയത്. ബാക്കി കമ്മിറ്റി മുഴുവന്‍ വിഡി.സതീശനും കെ.സുധാകരനും ഏകപക്ഷീയമായി ബ്ലോക്ക് അധ്യക്ഷന്‍മാരെ തീരുമാനിച്ചൂവെന്നാണ് എ-ഐ ഗ്രൂപ്പുകളുടെ ആക്ഷേപം.

Also Read: ബസിലെ നഗ്നതാ പ്രദര്‍ശനം, പ്രതി സവാദിന് ജയിലിനു പുറത്ത് വന്‍ സ്വീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here