കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് നാളെ തുടക്കം

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും. എഐസിസി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര കമ്മിറ്റിയോഗത്തിലാകും അന്തിമ തീരുമാനം. കേരളത്തില്‍ നിന്നും സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ലിസ്റ്റുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ദില്ലിയിലുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉടന്‍ എത്തും. സിറ്റിംഗ് എംപിമാരില്‍ പലര്‍ക്കും വിജയസാധ്യയില്ലെന്ന കനുഗോലുവിന്റെ റിപ്പോര്‍ട്ടും വയനാട് സീറ്റില്‍ രാഹുല്‍ഗാന്ധിയുടെ മൗനവുമാണ് കോണ്‍ഗ്രസിനെ കുഴപ്പിക്കുന്നത്.

ദില്ലിയിലെ എഐസിസിസി ആസ്ഥാനമാണ് ഇനി ശ്രദ്ധാകേന്ദ്രം. കെപിസിസി സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ഉയര്‍ന്ന് വന്ന പേരുകളുമായി കെ സുധാകരന്‍ ദില്ലിയിലെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ദില്ലിയിലെത്തും. സിറ്റിംഗ് എംപിമാരില്‍ പലര്‍ക്കും വിജയസാധ്യയില്ലെന്ന കനുഗോലുവിന്റെ റിപ്പോര്‍ട്ടും വയനാട് സീറ്റില്‍ രാഹുല്‍ഗാന്ധിയുടെ മൗനവും സംസ്ഥാന കോണ്‍ഗ്രസിനെ കുഴപ്പിച്ചിരിക്കുകയാണ്.

Also Read : ഭക്ഷണത്തിന് ശേഷം മൗത്ത് ഫ്രഷ്നെർ കഴിച്ചു; ഗുരുഗ്രാമിൽ അഞ്ചുപേർ രക്തം ശർദ്ദിച്ച് ആശുപത്രിയിൽ

മാവേലിക്കര, പത്തനംതിട്ട, പാലക്കാട്, ആലത്തൂര്‍, ചാലക്കുടി, തൃശൂര്‍ എംപിമാരുടെ പ്രവര്‍ത്തനം മോശമായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ റിപ്പോര്‍ട്ട്. എങ്കിലും വയനാട്, ആലപ്പുഴ, പത്തനംതിട്ട സീറ്റുകള്‍ ഒഴികെയുളള ലിസ്റ്റാണ് നേതാക്കള്‍ ഹൈക്കമാന്‍ഡിന് കൈമാറുന്നതെന്നാണ് വിവരം. മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയതോടെ ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ് കെപിസിസി നേതൃത്വം.

ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ വരുമോയെന്ന കാര്യത്തിലും വയനാട് മണ്ഡലം സംബന്ധിച്ചും രാഹുല്‍ഗാന്ധിയുടെ തീരുമാനമായിരിക്കും നിര്‍ണായകം. രാഹുല്‍ ഗാന്ധി വന്നില്ലെങ്കില്‍ വയനാട്ടില്‍ സാമുദായിക പരിഗണന നോക്കിയാകും സ്ഥാനാര്‍ഥി നിര്‍ണയം. വ്യാഴാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി നടക്കുന്നതെങ്കിലും അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News