കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. അഞ്ച് സംസ്ഥാനങ്ങളിലെ 62 സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് ഇന്നലെച്ചേര്‍ന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം നടത്തിയത്.

രാജസ്ഥാന്‍, ഗുജറാത്ത്, അസം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഭൂരിഭാഗം സീറ്റുകളിലും പ്രഖ്യാപനമുണ്ടാകും. മധ്യപ്രദേശില്‍ നിന്ന് കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് മത്സരിക്കും. രാജസ്ഥാനില്‍ നിന്ന് സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും മത്സരിക്കാനിടയില്ല.

രാജസ്ഥാനില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ടും കഴിഞ്ഞ ദിവസം ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ എംപി രാഹുല്‍ കസ്വാനും മത്സരിക്കുമെന്നുറപ്പായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News