ബദല്‍ രാഷ്ട്രീയം വയ്ക്കാതെ കോണ്‍ഗ്രസിന് ബിജെപിക്ക് ബദല്‍ ആകാന്‍ സാധിക്കില്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ബദല്‍ രാഷ്ട്രീയം വയ്ക്കാതെ കോണ്‍ഗ്രസിന് ബിജെപിക്ക് ബദല്‍ ആകാന്‍ സാധിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ സാധിക്കാത്തതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം.

READ ALSO:രണ്ട് സുഹൃത്തുക്കൾ ഒറ്റ ദിവസം കൊണ്ട് 99 പബ്ബുകൾ സന്ദർശിച്ച് ലോക റെക്കോർഡ് സ്വന്തമാക്കി; എന്നാൽ ലക്‌ഷ്യം മറ്റൊന്ന്

ബിജെപിയെ തോല്‍പ്പിക്കുക എന്ന മിനിമം പരിപാടിപോലും കോണ്‍ഗ്രസിനില്ലാതെ പോയി. കോണ്‍ഗ്രസിന് ഒരു ഐക്യപ്രസ്ഥാനം എന്ന നിലയില്‍ പോലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയി. ഒരു വിശാല കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. കോണ്‍ഗ്രസിന് രാഷ്ട്രീയമായ മുദ്രാവാക്യം മുന്നോട്ട് വയ്ക്കാന്‍ സാധിക്കാത്തതാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടല്ല ബിജെപിയോടാണ് കോണ്‍ഗ്രസ് മത്സരിക്കേണ്ടത്. രാഹുല്‍ഗാന്ധി ഉള്‍പ്പെടെ മത്സരിക്കേണ്ടതും ബിജെപിക്കെതിരെയാണ്.

READ ALSO:യുഎസ് ക്യാപിറ്റൽ ആക്രമണത്തിൽ ട്രംപ് നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് യുഎസ് അപ്പീൽ കോടതി

സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ യുഡിഎഫിന്റെ നട്ടെല്ല് മുസ്ലീം ലീഗാണ്. ലീഗില്ലാതെ എങ്ങനെ കോണ്‍ഗ്രസ് നിലനില്‍ക്കും. എന്നാല്‍ ലീഗിനെ ഇങ്ങോട്ടേയ്ക്ക് കൊണ്ടുവരിക എല്‍ഡിഎഫിന്റെ അജണ്ട അല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News