വി എം സുധീരന്റെ ആരോപണങ്ങളിൽ ഉത്തരം മുട്ടി കോൺഗ്രസ്

മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മുറുപടി പറയാനാകാതെ കോണ്‍ഗ്രസ് നേതൃത്വം. നിലപാടില്‍ ഉറച്ച് വി.എ.സുധീരന്‍. ഗ്രൂപ്പുകള്‍ക്ക് അതീതമായി മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും ഇക്കാര്യത്തില്‍ സുധീരനുണ്ടൈന്നാണ് സൂചന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ.ആന്റണയുമായി ചര്‍ച്ച നടത്തിയശേഷമാണ് വി.എം.സുധീരന്‍ കഴിഞ്ഞദിവസം കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിന് എത്തിയത്.

Also Read: കണ്ണൂരിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം കത്തിച്ച് എസ് എഫ് ഐ

യോഗത്തില്‍ സുധീരന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെന്ന് മാത്രമല്ല. കെ.സുധാകരന്‍ പരസ്യമായി അദ്ദേഹത്തെ അവഹേളിക്കുകയും ചെയ്തു. അതിന്റെ നീരസം മാത്രമല്ല, സുധീരന്റെ പരസ്യപ്രതികരണത്തിന് പിന്നില്‍. സുധീരന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് പാര്‍ട്ടിക്ക് ഉള്ളിലും പുറത്തും വലിയ പിന്തുണയുണ്ട്.

Also Read: മദ്യവും ലോട്ടറിയും ആണ് അധികവരുമാനം എന്ന പ്രചരണം ശരിയല്ല; കണക്കുകൾ പങ്കുവെച്ച് സംസ്ഥാന ആസൂത്രണ ബോർഡ് അംഗം

ഗ്രൂപ്പുകള്‍ക്ക് അതീതമായി മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും ഇക്കാര്യത്തില്‍ സുധീരനുണ്ടൈന്നാണ് സൂചന. എ-ഐ ഗ്രൂപ്പുകളും , മുല്ലപ്പള്ളി അടക്കമുള്ള മുതിര്‍ന്ന നേതാക്കളും ഇക്കാര്യത്തില്‍ സുധീരനൊപ്പമാണ്. അതുകൊണ്ടുതന്നെ സുധീരന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് നേതൃത്വം വരും ദിവസങ്ങളില്‍ മറുപടി പറയേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News