പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസിന് നിലപാടെടുക്കാന്‍ സാധിക്കുന്നില്ല: എളമരം കരീം എം പി

പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസിന് നിലപാടെടുക്കാന്‍ സാധിക്കുന്നില്ലെന്ന് എളമരം കരീം എം പി. ഇന്ത്യയില്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. കോണ്‍ഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളില്‍ പോലും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയില്ല. എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് വിഷയത്തില്‍ നിലപാട് എടുക്കാന്‍ സാധിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

ALSO READ:ബിജെപിക്ക് വോട്ടില്ല! സമൂഹമാധ്യമങ്ങളില്‍ പ്രചരണം ശക്തം

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കേരളത്തില്‍ സീറ്റൊന്നും കിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തില്‍ 20 സീറ്റിലും ഇടതുപക്ഷം ജയിക്കും. പ്രതീക്ഷിച്ച സമയത്താണ് തെരഞ്ഞെടുപ്പ് എത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിനായി മുഴുവന്‍ കരുത്തും ഉപയോഗിച്ച് പ്രവര്‍ത്തിക്കും. എല്‍ഡിഎഫിന്റെ പ്രധാന എതിരാളി യു ഡി എഫാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കും തമ്മിലടിയും; അതൊക്കെ മടുത്താണ് പാര്‍ട്ടി വിട്ടത്: പത്മജ വേണുഗോപാല്‍

ബിജെപിയ്ക്ക് കേരളത്തില്‍ സീറ്റ് കിട്ടില്ല. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മോദിയ്ക്ക് അത് മനസ്സിലാകും. കേരളത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ വരവ് വെറുതെയാകും. കഴിഞ്ഞ തവണത്തെ വോട്ടു പോലും ബി ജെ പി യ്ക്ക് ഇത്തവണ ലഭിക്കില്ല. മൃദു ഹിന്ദുത്വ നിലപാടാണ് എന്‍ കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കുന്നത്. കോണ്‍ഗ്രസും മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നു. ഭരണനുകൂല തരംഗം കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News