കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് വൈകിട്ട് നടക്കും. വയനാട്ടില്‍ വീണ്ടും മത്സരിക്കുന്ന രാഹുല്‍ഗാന്ധി യുപിയിലെ അമേഠിയിലും മത്സരിക്കുമോയെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. പ്രിയങ്കാഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്ന കാര്യത്തിലും വ്യക്തത വരുത്തും. ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേരളം ഉള്‍പ്പെടെ 39 ഇടങ്ങളിലാണ് കോണ്‍ഗ്രസ് പ്രഖ്യാപനം നടത്തിയത്. വൈകിട്ട് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയില്‍ നൂറിലധികം സീറ്റുകളിലേക്ക് പ്രഖ്യാപനം നടത്തിയേക്കും.
Also Read: ഇലക്ട്‌റൽ ബോണ്ടിൽ മോദി സർക്കാരിന് തിരിച്ചടി; സാവകാശം നല്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി
മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ പങ്കെടുക്കും. ദില്ലി, മധ്യപ്രദേശ്, ഹരിയാന, അസം സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. കമല്‍നാഥ്, നാനാ പട്ടോളെ അടക്കം മുതിര്‍ന്ന നേതാക്കള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കുമോയെന്നതും ശ്രദ്ധേയമാണ്. വയനാടിനെ കൂടാതെ രാഹുല്‍ ഗാന്ധി അമേഠിയില്‍ കൂടി മത്സരിക്കണമോ എന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും. റായ്ബറേലിയില്‍ പ്രിയങ്കാഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും.
Also Read: സീല്‍ഡ് കവർ അല്ലേ, അത് തുറന്നാല്‍ പോരെ; ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐയോട് ചോദ്യങ്ങളുമായി സുപ്രീംകോടതി
അതേസമയം ബിജെപിയും രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാനുളള ചര്‍ച്ചകള്‍ വേഗത്തിലാക്കിയിട്ടുണ്ട്. നിര്‍മ്മല സീതാരാമനടക്കം കേന്ദ്രമന്ത്രിമാരായ രാജ്യസഭാംഗങ്ങള്‍ മത്സരിക്കുന്ന കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അന്തിമ തീരുമാനമെടുക്കും. ഹരിയാന, കര്‍ണ്ണാടക , തെലങ്കാന , മഹാരാഷ്ട്ര , ആന്ധ്രാ പ്രദേശ്, ഒഡിഷ അടക്കം സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കേരളത്തില്‍ ആദ്യഘട്ടത്തില്‍ 12 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലിടം പിടിച്ചേക്കും. പത്മജ വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കുമോയെന്ന അഭ്യൂഹവും ശക്തമാണ്. ആദ്യഘട്ടത്തില്‍ ബിജെപി 195 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here