മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്; ആരൊക്കെ എവിടൊക്കെയെന്ന് ഇന്നറിയാം, കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ദില്ലിയിൽ

CONGRESS

മഹാരാഷ്ട്ര ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ഇന്ന് ദില്ലിയിൽ ചേരും. മഹാ വികാസ് അഘാഡി സഖ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച ശിവസേന ഉദ്ധവ് താക്കറെ വിഭാഗവുമായി ചർച്ച നടത്തിയതായി രമേശ് ചെന്നിത്തല വ്യക്തമാക്കി.

ALSO READ; ജമ്മു കശ്മീർ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

അതേസമയം മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവസ് ഉൾപ്പെടെ
99 പേരുടെ പട്ടിക ബിജെപി പുറത്തിറക്കി. അതിനിടെ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസ് പ്രതി ശ്രീകാന്ത് പങ്കാർക്കറിനെ ശിവസേനയിൽ നിന്നും പുറത്താക്കി. കഴിഞ്ഞ വെള്ളിയാഴ്ച ശ്രീകാന്ത് പങ്കാർക്കറിന് ശിവസേന ഏകനാഥ് ഷിൻഡെ വിഭാഗം അംഗത്വം നൽകിയത് വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News