കോൺഗ്രസ് ബിജെപിയുടെ ബി ടീമായി മാറി: മന്ത്രി പി രാജീവ്

കോൺഗ്രസ് ബിജെപിയുടെ ബി ടീമായി മാറിയെന്ന് മന്ത്രി പി രാജീവ്. ജനങ്ങളുടെ ആത്മവിശ്വാസത്തെ കോൺഗ്രസ് തകർത്തു. കോൺഗ്രസ് മൃദു ഹിന്ദുത്വ പാർട്ടിയാണ്. പത്മജയും അനിൽ ആൻ്റണിയും ബിജെപിയിൽ ചേർന്നതോടെ കോൺഗ്രസിലെ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ബിജെപിയിൽ എത്തി. ഈ രാജ്യത്തിൻ്റെ ഭരണ ഘടന സംരക്ഷിക്കാൻ ഉള്ള യുദ്ധമാണ് വരാൻ പോകുന്ന തെരഞ്ഞെടുപ്പ്. അവിടെയാണ് കോൺഗ്രസിന്റെ ഈ കാലുമാറ്റമെന്നും അദ്ദേഹം പ്രതികരിച്ചു.

Also Read: അസാധ്യമെന്ന് തോന്നുന്ന കഥപറച്ചിൽ, ഹിന്ദിയിൽ ഇത്തരം ആശയങ്ങളുടെ റീമേക്ക് മാത്രമേ ചെയ്യാൻ കഴിയൂ: മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് അനുരാഗ് കശ്യപ്

പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള കാലുമാറ്റം വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുളള പ്രകാശ് ജാവദേക്കറിന്റെ വസതിയിലെത്തിയ പത്മജ അദ്ദേഹത്തിന്റെ വാഹനത്തിലായിരുന്നു ബിജെപി കാര്യാലയത്തിലെത്തിയത്. പൂച്ചെണ്ടും താമരചിഹ്നം പതിപ്പിച്ച ഷാളും അണിയിച്ച് പത്മജയെ നേതാക്കള്‍ സ്വീകരിച്ചു. കോണ്‍ഗ്രസ് വിട്ടുവന്ന ടോം വടക്കനും ഷാള്‍ അണിയിച്ച് പത്മജയെ വരവേറ്റു. കോണ്‍ഗ്രസില്‍ നിന്നുമുളള തുടര്‍ച്ചയായ അവഗണനയും മോദിജിയുടെ ലീഡര്‍ഷിപ്പുമാണ് ബിജെപിയിലേക്ക് എത്താന്‍ കാരണമെന്ന് പത്മജ പറഞ്ഞു.

Also Read: നാട്ടിലെ സ്ത്രീകളുടെ പക്വതയുടെ അളവെടുക്കുന്നതിനിടെ ഏട്ടൻ വീട്ടിലെ പക്വത ചോർന്നത് ശ്രദ്ധിച്ചില്ലത്രെ: പരിഹാസവുമായി ആര്യ രാജേന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News