കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അത്തരത്തിലുള്ള ഒരു നീക്കവും നടന്നിട്ടില്ലെന്ന് ഖാര്‍ഗെ പറഞ്ഞു.
കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷം നേടും. ബാക്കിയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. സീറ്റുകള്‍ എത്ര ലഭിക്കുമെന്നതിനനുസരിച്ചാകും ബാക്കി നീക്കങ്ങള്‍. ഫലം പൂര്‍ണമായും വന്നതിന് ശേഷമാകും തീരുമാനമെടുക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
അതേസമയം കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്ന് പല എക്സിറ്റ് പോളുകളും പ്രവചിക്കുന്നുണ്ട്. ഇതോടൊപ്പം ജെ.ഡി.എസ് കിംഗ് മേക്കറാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. 2018ല്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവെങ്കിലും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. പിന്നീട് കോണ്‍ഗ്രസും ജെ.ഡി.എസും ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിച്ചു. 14 മാസത്തിനുശേഷം ബി.ജെ.പിയിലേക്കുള്ള കൂട്ട കൂറുമാറ്റത്തിന് ശേഷം സര്‍ക്കാര്‍ വീഴുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here