ശബ്ദം മാറ്റിയാൽ ആരും കണ്ടുപിടിക്കില്ലെന്ന് വിചാരിച്ചോ? പിവി അൻവറിനെതിരെയുള്ള പ്രതിഷേധ ജാഥയുടെ വിഡിയോയിൽ കൃത്രിമം വരുത്തി പ്രചരിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ

FAKE VIDEO

പിവി അൻവറിനെതിരെ കഴിഞ്ഞ ദിവസം സിപിഐഎം നടത്തിയ പ്രതിഷേധ ജാഥയുടെ വിഡിയോയിലുള്ള ശബ്ദത്തിൽ കൃത്രിമം കാട്ടി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ. നിലമ്പൂർ ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ ജാഥയിൽ ഉയർത്തിയ മുദ്രാവാക്യങ്ങളിലാണ് കോൺഗ്രസ് പ്രവർത്തകർ കൃത്രിമം കാട്ടിയിരിക്കുന്നത്.

ALSO READ; അപൂർവങ്ങളിൽ അപൂർവ്വം: രണ്ട് ഗർഭപാത്രങ്ങളിൽ നിന്നായി ഇരട്ട കുട്ടികൾക്ക് ജന്മം നൽകി ചൈനീസ് യുവതി

പിവി അൻവറിനെതിരെയുള്ള മുദ്രാവാക്യങ്ങൾ മാറ്റി അവിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള മുദ്രാവാക്യങ്ങൾ എഡിറ്റ് ചെയ്താണ് സൈബറിടങ്ങളിലെ കോൺഗ്രസിന്റെ വ്യാജ പ്രചാരണം. സിപിഐഎം തന്നെ സർക്കാർ വിരുദ്ധ മുദ്രാവാക്യം ഉയർത്തുന്നു, പിവി അൻവർ അനുകൂല പ്രകടനം നടത്തുന്നു എന്ന രീതിയിലാണ് ഇപ്പോൾ ഈ വീഡിയോ പ്രചരിക്കുന്നത്.

ALSO READ; വിലാപ യാത്ര ചൊക്ലി രാമവിലാസം സ്കൂൾ മണ്ണിൽ; അന്ത്യാഭിവാദ്യമർപ്പിക്കാൻ പതിനായിരങ്ങൾ

അതേസമയം ഈ വീഡിയോ കാണുന്ന ഏതൊരാൾക്കും ഇതിലെ ശബ്‍ദത്തിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് വ്യക്തമാകും. മാത്രമല്ല ജാഥയിൽ പങ്കെടുക്കുന്നവർ ‘ചെങ്കൊടി തൊട്ട് കളിക്കേണ്ട’ എന്നെഴുതിയ
അൻവറിനെതിരെയുള്ള ബാനർ പിടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ENGLISH SUMMARY: congress circulating a video of cpim protest against P V Anwar  by editing the audio on social media

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News