ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഹിന്ദു വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപിക മുസ്ലീം വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തിന്റെ വീഡിയോ ബ്ലോക് ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തര ഉത്തരവ് നല്‍കിയെന്ന അവകാശവാദവുമായി കോണ്‍ഗ്രസ്. എക്സ് (ട്വിറ്റര്‍) പ്ലാറ്റ്‌ഫോമിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട യുആര്‍എല്ലുകളും ഹാഷ്ടാഗും തടയാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് ആണ് ആരോപണവുമായി രംഗത്തെത്തിയത്.
also read- യുപിയില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം; അധ്യാപികയ്‌ക്കെതിരെ കേസെടുത്തു
സഹപാഠികള്‍ വിദ്യാര്‍ത്ഥിയെ തല്ലുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അധ്യാപിക തൃപ്ത ത്യാഗിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഹിന്ദു മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ മുസ്ലീമായ വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചത്. ഇത് സംഭവിത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ വിഷയത്തില്‍ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായതോടെ ന്യായീകരണവുമായി അധ്യാപിക രംഗത്തെത്തി. താന്‍ ഭിന്നശേഷിക്കാരിയാണെന്നും ശാരീരിക പരിമിതികള്‍ ഉള്ളതുകൊണ്ടാണ് വിദ്യാര്‍ത്ഥികളോട് അടിക്കാന്‍ പറഞ്ഞതെന്നും തൃപ്ത ത്യാഗി പറഞ്ഞു. സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here