തെരെഞ്ഞെടുപ്പ്‌ കമ്മിറ്റികളിൽ പ്രാധിനിധ്യമില്ല; വയനാട്ടിൽ ടി സിദ്ധിഖിന്‌ മുന്നിൽ കോൺഗ്രസ്‌ നേതാക്കളുടെ കൂട്ടയടി

രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ വീണ്ടും കോൺഗ്രസ്‌ തമ്മിലടി. കൽപ്പറ്റ മണ്ഡലം യു ഡി എഫ്‌ കണ്വെൻഷൻ സംഘടിപ്പിക്കാൻ ബൂത്ത്‌ കമ്മിറ്റികൾക്ക്‌ നൽകിയ 2000 രൂപ പൂഴ്ത്തിയെന്നാരോപിച്ചാണ്‌ പുതിയ തമ്മിൽ തല്ല്. കൽപ്പറ്റ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റിനെ മുൻ ഡി സി സി ജനറൽ സെക്രട്ടറിയും ജില്ലയിലെ പ്രമുഖ കോൺഗ്രസ്‌ നേതാവുമായ ആൾ കസേരയെടുത്ത്‌ അടിച്ചതായാണ്‌ പുറത്തുവരുന്ന വിവരം.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണനെ വരവേറ്റ് കോൺഗ്രസ് പ്രവർത്തകർ

ബൂത്തിലേക്ക്‌ നൽകിയ പണം മാത്രമല്ല അടിക്ക്‌ പിന്നിലെന്നാണ്‌ ഒരു വിഭാഗം പറയുന്നത്‌. ടി സിദ്ധിഖ്‌,ടി ഹംസ,വട്ടക്കാരി മജീദ്‌,പി പി ആലി തുടങ്ങിയവരുൾപ്പെടുന്ന കമ്മിറ്റികളിൽ പ്രാതിനിധ്യമില്ലെന്ന് ആരോപിച്ചാണ്‌ പണത്തിൽ തുടങ്ങിയ ഭിന്നത പിന്നീട്‌ മൂർച്ഛിച്ചത്‌.ഒരു വിഭാഗം നേതാക്കളെ മാറ്റി നിർത്തി സോഷ്യൽ എഞ്ചിനീയറിംഗ്‌ പാലിക്കാതെ കമ്മിറ്റികളുണ്ടാക്കി എന്നാണ്‌ ഒരു വിഭാഗം ആരോപിക്കുന്നത്‌. സ്ഥിതി തുടർന്നാൽ തെരെഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾക്കിറങ്ങില്ല എന്ന് ഇവർ ഭീഷണി മുഴക്കുകയും ചെയ്തിരിക്കുകയാണ്‌.ടി സിദ്ധിഖിന്റെ മുന്നിൽ വെച്ചാണ്‌ ആയി നടന്നത്‌.

Also Read: കണക്കില്ലാതെ ഇലക്ടറൽ ബോണ്ടും ഭാരത് ജോഡോയും സമർഗ്നിയും; കോൺഗ്രസിന് നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ലെന്ന് നേതാക്കൾ

നേരത്തേ രാഹുൽ ഗാന്ധിയുടെ അയോഗ്യതാ വിഷയത്തിൽ നടന്ന പ്രകടനത്തിൽ നടുറോഡിൽ കോൺഗ്രസ്‌ നേതാക്കൾ തമ്മിൽ തല്ലിയിരുന്നു.ഇതിൽ ആരോപണവിധേയരോട്‌ നേതൃത്വം എടുത്ത മൃദുസമീപനം സൃഷ്ടിച്ച ഭിന്നത ഇപ്പോഴും നിലനിൽക്കുന്നുണ്ട്‌.ടി സിദ്ധിഖിന്റെ കൽപ്പറ്റ സ്ഥാനാർത്ഥിത്വത്തോടെ ആരംഭിച്ച തമ്മിലടിയും ഭിന്നതയും ഈ വിധത്തിൽ വയനാട്ടിൽ തുടരുകയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News