എംഎം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി കോൺഗ്രസ് ദേവികുളം മണ്ഡലം കൺവീനർ ഒ ആർ ശശി

എംഎം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി കോൺഗ്രസ് ദേവികുളം മണ്ഡലം കൺവീനർ ഒ ആർ ശശി. ഡീൻ കുര്യക്കോസിന് സൗന്ദര്യമുള്ളത് അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് സൗന്ദര്യമുള്ളതുകൊണ്ടാണ്. ഡീനിനെ പ്രസവിച്ചത് സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിലാണ്. എന്നാൽ എം എം മണിയെ പ്രസവിച്ചത് ഏതോ പാറമടയിലാണെന്നും ഒ ആർ ശശി പറഞ്ഞു. എംഎം മണിയെ കാണാൻ ചുട്ട കശുവണ്ടി പോലെയാണ് ഇരിക്കുന്നതെന്നും ഒ ആർ ശശി അധിക്ഷേപിച്ചു.

Also Read: അനുഭവങ്ങൾ രൂപപ്പെടുത്തിയ വലിയ കലാകാരൻ്റേയും വലിയ മനുഷ്യൻ്റേയും ഓർമ്മകൾ മരിക്കുന്നില്ല: ഇന്നസെന്റുമായുള്ള ഓർമകൾ പങ്കുവെച്ച് മന്ത്രി പി രാജീവ്

മൂന്നാറിൽ നടന്ന യുഡിഎഫ് മണ്ഡലം കൺവൻഷനിലാണ് ശശി സാംസ്‌കാരിക കേരളത്തിന് ഒരിക്കലും അംഗീകരിക്കാം കഴിയാത്ത ഈ പ്രസ്താവന നടത്തിയത്. എം എം മണി എംഎൽഎക്കെതിരെ മാത്രമല്ല, അദ്ദേഹത്തിന്റെ പിതാവിനെതിരെയും നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള അധിക്ഷേപങ്ങളാണ് ശശി നടത്തിയത്.

Also Read: ചാലക്കുടിക്ക് അവിസ്മരണീയമായ ഒരു വികസന കാലം സമ്മാനിച്ച എം.പി ആയിരുന്നു ഇന്നസെൻ്റ്: ഓർമ്മകൾ പങ്കുവച്ച് മാധ്യമപ്രവർത്തകൻ സേതുരാജ് ബാലകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration