മലപ്പുറത്തെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍, ആശങ്കയില്‍ കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍

മലപ്പുറത്തെ ഗ്രൂപ്പ് തര്‍ക്കങ്ങളില്‍ ആശങ്കയില്‍ കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍. ജനങ്ങളുടെ വികാരം പരിഗണിയ്ക്കുമെന്നും ആരെയും വിഷമിപ്പിയ്ക്കുന്ന നടപടി ഉണ്ടാവില്ലെന്നും വി ഡി സതീശന്‍. പാര്‍ട്ടിയാണ് വലുതെന്നും ഒറ്റ മനസ്സായി മുന്നോട്ടു പോകണമെന്നും കെ സുധാകരന്‍.

Also Read: ആര്യാടൻ ഷൗക്കത്തിന് കെപിസിസിയുടെ പരോക്ഷതാക്കീത്; സഹിച്ചുകൊണ്ട് ആരും കോൺഗ്രസ്സിൽ തുടരേണ്ടെന്ന് കെ സുധാകരൻ

അച്ചടക്ക നടപടിയെതുടര്‍ന്ന് ജില്ലയില്‍ നിന്നുള്ള ഏക കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് കന്‍വെന്‍ഷനില്‍ പങ്കെടുത്തില്ല. എന്നാല്‍ സി ഹരിദാസ്, വി എ കരീം തുടങ്ങി എ ഗ്രൂപ്പ് നേതാക്കള്‍ വേദിയിലെത്തി. ആരെയും വിഷമിപ്പിക്കുന്ന നടപടി ഉണ്ടാവില്ലെന്നും മലപ്പുറത്തെ ജനങ്ങളുടെ വികാരം പരിഗണിയ്ക്കുമെന്നും പ്രതിപക്ഷ നേതാവ് യോഗത്തെ അറിയിച്ചു.

Also Read: തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നമുക്കിടയിലെ പ്രശ്‌നം തിരഞ്ഞെടുപ്പിനെ ബാധിക്കരുതെന്നും ഒരേമനസ്സോടെ നില്‍ക്കണമെന്നും കെപിസിസി പ്രസിഡന്റും നിര്‍ദേശിച്ചു. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കും പരസ്യ ഏറ്റുമുട്ടലിനും പരിഹാരം തേടുകയായിരുന്നു മലപ്പുറത്തെ കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News