മാടായി കോളേജ് വിവാദം; പ്രശ്നപരിഹാരം കണ്ടെത്താനാകാതെ കോൺ​ഗ്രസ്

Madayi College

മാടായി കോളേജ് വിവാദത്തിൽ കോൺഗ്രസ്സിനകത്തെ പ്രശ്നപരിഹാരം നീളും. കെപിസിസി ഉപസമിതി കണ്ണൂരിലെത്തി നടത്തിയ ചർച്ച ഫലം കണ്ടില്ല. ചർച്ചകൾ തുടരാമെന്നും അതുവരെ പരസ്യ പ്രതികരണങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്നും പ്രാദേശിക നേതാക്കൾക്ക് ഉപസമിതി നിർദ്ദേശം നൽകി.

കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ ജയന്ത്, അബ്ദുൾ മുത്തലിബ് എന്നിവരുൾപ്പെട്ട സമിതിയാണ് കണ്ണൂരിലെത്തി ചർച്ച നടത്തിയത്. നിയമനം പുനഃപരിശോധിക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

Also Read: സ്ത്രീ പ്രതിനിധ്യം ഉറപ്പാക്കിയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്; മന്ത്രി സജി ചെറിയാൻ

നിയമപരമായ കാര്യത്തിൽ പാർട്ടി പരിശോധന പ്രായോഗികമല്ലെന്ന് ഉപസമിതി പ്രതിഷേധക്കാരെ അറിയിച്ചു. അതേ സമയം, പ്രതിഷേധത്തിൻ്റെ പേരിലുണ്ടായ അച്ചടക്ക നടപടി പിൻവലിക്കാമെന്ന് സമിതി ഉറപ്പ് നൽകി. ചർച്ചകൾ തുടരും അതുവരെ സമാധാന അന്തരീക്ഷം നില നിർത്തണമെന്ന നിർദ്ദേശമാണ് സമിതി മുന്നോട്ട് വച്ചത് എം കെ രാഘവൻ്റെ കോലം കത്തിച്ച നടപടി പ്രാകൃതമാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Also Read: മുണ്ടക്കൈ – ചൂരൽമല ദുരന്തം; വ്യോമസേന എയർലിഫ്റ്റ് ചെയ്തതിൻ്റെ തുക നൽകാൻ സർക്കാർ തീരുമാനം

പ്രശ്നപരിഹാരം ഉണ്ടാക്കാത്തതിലുള്ള അതൃപ്തി അറിയിച്ചാണ് നടപടി നേരിട്ട പ്രാദേശിക നേതാക്കൾ മടങ്ങിയത്. എം കെ രാഘവനെ അനുകൂലിക്കുന്ന എ ഗ്രൂപ്പ് നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. താൽക്കാലിക വെടിനിർത്തൽ ഉണ്ടായെങ്കിലും പ്രശ്നപരിഹാരം ഇനിയും നീളും. നിയമന വിവാദം ഗ്രൂപ്പ് യുദ്ധമായി വളർന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാര ഫോർമുല കണ്ടെത്തുക നേതൃത്വത്തിന് എളുപ്പമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News