രാഹുൽ ഗാന്ധിയെ കൊണ്ടുവന്നിട്ടും നവകേരള സദസ് തകർക്കാൻ കഴിഞ്ഞില്ല; പി വി അൻവർ

രാഹുൽ ഗാന്ധിയെ കൊണ്ടുവന്നിട്ടും നവകേരള സദസിൽ ആളെ കുറയ്ക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ലെന്ന് പി വി അൻവർ എംഎൽഎ. ഒരു ശക്തിയ്ക്കും ഈ ആവേശം തകർക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ് ഇന്ന് മലപ്പുറം നിലമ്പൂരിൽ എത്തിയിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഡൽഹിയിൽ നിന്ന് ആളെ ഇറക്കി നിലമ്പുരിലെ നവകേരള മണ്ഡലം സദസ്സ് തകർക്കാനും, ആളുകളെ കുറക്കാൻ കഴിയുമോ എന്ന് ചിലർ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് ഉപയോഗിച്ച് പണമിടപാടുകൾ നടത്താറുണ്ടോ? മുന്നറിയിപ്പുമായി കേരളാ പൊലീസ്

സദസ്സിന്റെ പ്രദർശന ബോർഡുകൾക്ക് മുൻപിൽ പച്ചക്കൊടി വെച്ചു. ഡൽഹിയിൽ നിന്ന് വന്നവർക്ക് നിലമ്പൂരിലെ ജനങ്ങളുടെ പങ്കാളിത്തം മറുപടി നൽകി. നിലമ്പുരിലെ ജനങ്ങൾ സർക്കാരിനോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഗവർണർ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം; ഇ പി ജയരാജൻ

മലപ്പുറത്തുനിന്നും നാളെ നവകേരള സദസ് പാലക്കാടു ജില്ലയിൽ പ്രവേശിക്കും. വൈകുന്നേരം നിലമ്പൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി നവകേരള സദസ് ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News