ഹിമാചലിൽ കോൺഗ്രസിന്റെ ഗതി എന്ത്? അനുനയവും ചർച്ചയുമായി നിരീക്ഷക സംഘം

ഹിമാചൽ പ്രദേശിൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തര കലഹം അവസാനിപ്പിക്കാൻ ശ്രമങ്ങൾ നടത്തി ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷക സംഘം. കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, ഭൂപീന്ദർ സിംഗ് ഹുഡ, രാജീവ് ശുക്ല എന്നിവരുടെ നേതൃത്വത്തിലാണ് അനുനയ ശ്രമം.

ALSO READ:മഞ്ഞുമ്മൽ ബോയ്സ് സിനിമാ ടീമിനെ നേരിൽ കണ്ട് ഉലകനായകൻ;ചിത്രം പങ്കുവെച്ച് അജയൻ ചാലിശ്ശേരി

പിസിസി അധ്യക്ഷ പ്രതിഭാ സിംഗ്, മകൻ വിക്രമാദിത്യ സിംഗ് എന്നിവരുമായി നിരീക്ഷകസംഘം കൂടികാഴ്ച നടത്തി. വിക്രമാദിത്യ മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും പിന്നീട് ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം രാജി പിൻവലിച്ചു. പാര്‍ട്ടിയാണ് എല്ലാറ്റിനും മുകളിലെന്നും മുഖ്യമന്ത്രി മാറ്റമെന്ന് ആവശ്യപ്പട്ടാണ് മന്ത്രിസ്ഥാനം രാജിവെച്ചതെന്നും വിക്രമാദിത്യ സിങ് പറഞ്ഞു. കൂടാതെ വിമത എംഎൽഎമാരുമായും നിരീക്ഷകസംഘം ചർച്ച നടത്തുകയാണ്. തുടർന്ന് സംസ്ഥാനത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും.

ALSO READ: ലോകായുക്ത ബില്ലിൽ രാഷ്‌ട്രപതി ഒപ്പിട്ടു; ഗവർണർക്ക് കനത്ത തിരിച്ചടി

നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്നലെ നിയമസഭയിൽ ബജറ്റ് പാസാക്കാനായത് കോൺഗ്രസിന് ആശ്വാസമായിട്ടുണ്ട്. എങ്കിലും കോൺഗ്രസിന്റെ എംഎൽഎമാരെ വീണ്ടും അടർത്തിയെടുത്ത് സർക്കാരിനെ താഴെ ഇറക്കാനുള്ള നീക്കം ബിജെപിയും തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News