മുഖ്യമന്ത്രിയെ പ്രശംസിച്ച ദിവ്യ എസ് അയ്യർക്ക് കോൺഗ്രസ് സൈബർ ആക്രമണം

വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കിയ മുഖ്യമന്ത്രിയെ പ്രശംസിച്ച ദിവ്യ എസ് അയ്യർക്ക് കോൺഗ്രസിന്റെ സൈബർ ആക്രമണം. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ഡോ. സരിന്‍ ഉൾപ്പടെ തന്റെ ഫേസ്ബുക് പേജിലൂടെ വിഴിഞ്ഞം തുറമുഖ എം ഡി കൂടിയായ ദിവ്യ എസ് അയ്യർക്കെതിരെ വിമർശനം നടത്തിയിരിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ ദിവ്യയെ ശബരിനാഥിന്റെ പങ്കാളിയായി മാത്രം കണ്ടുകൊണ്ടാണ് ഈ വിമർശനം ഉയർത്തുന്നത്. ദിവ്യ ഐ എ എസ് ഓഫീസറും വിഴിഞ്ഞം തുറമുഖ എം ഡി യുമാണെന്ന കാര്യം മറന്നുകൊണ്ടാണ് ഇത്തരത്തിലൊരു സൈബർ ആക്രമണം.

ALSO READ: ഇടുക്കി നെടുങ്കണ്ടത്ത് അനധികൃത ട്രക്കിംഗ് നടത്തിയ വാഹനങ്ങൾ കുടുങ്ങി

മുൻപും മിടുക്കരായ ഐഎഎസ് ഉദ്യോഗസ്ഥർ കേരളത്തിൽ പണിയെടുത്തിട്ടുണ്ട് എന്നും പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ഇത്തരം ധാരണപ്പിശകുകൾ ഉണ്ടാകുന്നത് എന്നാണ് ദിവ്യക്കെതിരെ സരിൻ ഉയർത്തിയ വിമർശനം. ‘വന്‍കിട പദ്ധതികള്‍ എല്ലാം കടലാസില്‍ ഒതുങ്ങുന്ന കാലഘട്ടം ഇന്ന് മറന്നിരിക്കുന്നു’എന്നാണ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ദിവ്യ എസ്.അയ്യർ പറഞ്ഞത്. കേരളത്തിന്റെ വികസന ചരിത്രത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാഴികക്കല്ലാകുന്ന നിമിഷത്തില്‍ ഇത് കേരള ജനതയുടെ വിജയമാണെന്ന് കുറിക്കുവാനായി മുഖ്യമന്ത്രി ഇവിടെ ഉണ്ട്. ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിന് മുന്നില്‍ വാതായനങ്ങൾ തുറക്കുമ്പോള്‍ നമുക്ക് ഓരോരുത്തര്‍ക്കും കരുത്തും കരുതലുമായി മുഖ്യമന്ത്രി നിലകൊള്ളുന്നുവെന്നും മുഖ്യമന്ത്രിയുടെ ദൃഢനിശ്ചയവും ഇച്ഛാശക്തിയും മാര്‍ഗദര്‍ശനവും നമുക്ക് ഒരു മാതൃകയാണെന്നുമാണ് ദിവ്യ എസ്. അയ്യര്‍ പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോൾ സൈബർ ആക്രമണം നടക്കുന്നത്.
ALSO READ: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News